1 GBP = 104.17

അമിത് ഷായ്‌ക്ക് പിന്നാലെ ഡോവലിൻറെ മകനെതിരെയും ആരോപണവുമായി വയർ വെബ്സൈറ്റ്

അമിത് ഷായ്‌ക്ക് പിന്നാലെ ഡോവലിൻറെ  മകനെതിരെയും ആരോപണവുമായി വയർ വെബ്സൈറ്റ്

ന്യൂഡൽഹി: ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ മകനെതിരെ ആരോപണം ഉന്നയിച്ച വയർ വെബ്സൈറ്റ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെതിരേയും രംഗത്ത്. ഡോവലിന്റെ മകൻ ശൗര്യ മുഖ്യ നടത്തിപ്പുകാരനായ ഇന്ത്യ ഫൗണ്ടേഷൻ എന്ന സംഘടനയ്ക്ക് വിദേശ വിമാന കന്പനികളിൽ നിന്ന് അനധികൃത സഹായങ്ങൾ ലഭിക്കുന്നുവെന്നാണ് വെബ്സൈറ്റ് ആരോപിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ നയരൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകളും സെമിനാറുകളും സംഘടിപ്പിക്കുന്ന പഠന, ഗവേഷണ കേന്ദ്രമാണ് ഇന്ത്യ ഫൗണ്ടേഷൻ.
കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിന്റെ വഴിവിട്ട സഹായം കന്പനിക്ക് ലഭിക്കുന്നുണ്ടെന്നും വെബ്സൈറ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. പ്രതിരോധമന്ത്രി നിർമല സീതാരാമൻ കേന്ദ്ര സഹമന്ത്രിമാരായ ജയന്ത് സിൻഹ, എം.ജെ.അക്ബർ എന്നിവർ ഇന്ത്യ ഫൗണ്ടേഷനിൽ ഡയറക്ടർമാരാണെന്നും സൈറ്റ് പറയുന്നു.

ഇന്ത്യയുമായി ആയുധ ഇടപാടുകൾ നടത്തുന്ന കമ്പനികളിൽ നിന്ന് ഇന്ത്യ ഫൗണ്ടേഷൻ സംഭാവനകൾ സ്വീകരിക്കുന്നുണ്ട്. മാത്രമല്ല, ഫൗണ്ടേഷന്റെ സെമിനാറുകളിൽ പലതും സ്‌പോൺസർ ചെയ്തത് ബോയിംഗ് കമ്പനിയാണ്. 111 ബോയിംഗ് വിമാനങ്ങൾ വാങ്ങാനുള്ള 70,000 കോടിയുടെ കരാർ സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടന്നു വരുന്നതിനിടെയാണിത്. പ്രതിരോധ മന്ത്രി ഡയറക്ടറായ സംഘടന ഇത്തരത്തിൽ സംഭാവനകൾ സ്വീകരിക്കുന്നത് എങ്ങനെയാണെന്നാണ് വെബ്സൈറ്റ് ചോദിക്കുന്നത്. മാത്രമല്ല കനപനിയുടെ വരുമാന സ്രോതസ് ശൗര്യ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കോൺഫറൻസുകളും പരസ്യവും ജേർണൽ പ്രസിദ്ധീകരണവുമാണ് മുഖ്യവരുമാന മാർഗമെന്നു ശൗര്യ ഡോവൽ പറയുന്പോവും ജേർണലിൽ കാര്യമായ പരസ്യങ്ങളില്ലെന്നും സൈറ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. ഡൽഹിയിലെ സമ്പന്ന മേഖലയിൽ സ്ഥാപിച്ചിരിക്കുന്ന ഓഫീസിന്റെ വാടക, ജീവനക്കാരുടെ ശമ്പളം എന്നിവ നൽകാൻ വൻ തുക വേണം. ഇത് എങ്ങനെ സാധിക്കുന്നുവെന്ന സംശയവും സൈറ്റ് ഉയർത്തുന്നു. സിയസ് കാപ്പിറ്റൽ എന്ന ഓഹരി കമ്പനി നടത്തിയിരുന്ന ശൗര്യ തന്റെ കമ്പനിയെ ഒരു വർഷം മുന്പ്, സൗദി രാജകുടാംബാഗം ചെയർമാനായ ജെമിനി ഫിനാൻഷ്യൽ സർവീസസിൽ ലയിപ്പിച്ചിരുന്നു. ഏഷ്യയിലെ വികസ്വര രാജ്യങ്ങളിൽ വിദേശ മൂലധന നിക്ഷേപങ്ങൾക്കായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ജെമിനി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more