1 GBP =
breaking news

പദ്മാവത് റിലീസ്: അജയ് ദേവ്ഗണിന്റെ തീയേറ്റർ അടിച്ചു തകർത്തു

പദ്മാവത് റിലീസ്: അജയ് ദേവ്ഗണിന്റെ തീയേറ്റർ അടിച്ചു തകർത്തു

ലക്‌നൗ: നീണ്ട നാളത്തെ കാത്തിരിപ്പിനും വിവാദത്തിനും ഒടുവിൽ റിലീസ് ചെയ്‌ത സഞ്ജയ് ലീല ബൻസാലി ചിത്രം പദ്മാവത് പ്രദർശിപ്പിച്ച ബോളിവുഡ് താരം അജയ് ദേവ്ഗണിന്റെ തീയേറ്ററിന് നേരെ കർണിസേനയുടെ ആക്രമണം. ചിത്രം പ്രദർശിപ്പിച്ച തീയേറ്ററിന് നേരെ രാജ്യ വ്യാപകമായി പ്രക്ഷോഭം നടക്കുന്നതിനിടെയാണ് താരത്തിന്റെ തീയേറ്ററിന് നേരെയുള്ള ആക്രമണവും. അഡ്വാൻസ് ബുക്കിംഗിന് വേണ്ടി തുറന്ന സമയത്താണ് ഉത്തർപ്രദേശിലെ തീയേറ്ററിന് നേരെ പ്രതിഷേധക്കാർ എത്തി ആക്രമണം നടത്തിയത്.

കർണി സേനയുടെ പ്രവർത്തകർ മുദ്രാവാക്യം മുഴക്കി ടിക്കറ്റ് കൗണ്ടർ അടിച്ച് തകർക്കുകയായിരുന്നു. സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി തിയേറ്ററുടമകളെ കാണണമെന്ന് കർണിസേനക്കാർ ഭീഷണി മുഴക്കിയെന്ന് തിയേറ്റർ മാനേജർ പറഞ്ഞു. ചിത്രം തിയേറ്ററിലെത്തിയാൽ പ്രത്യാഘാതമുണ്ടാവുമെന്ന രജ്പുത് വിഭാഗക്കാരുടെ ഭീഷണിയെ തുടർന്ന് വൻ സുരക്ഷാ സംവിധാനം മിക്ക തിയേറ്ററിലും ഏർപ്പെടുത്തിയിരുന്നു.

എന്നാൽ സംഭവത്തിൽ പ്രതികരിക്കാൻ അജയ് ദേവ്ഗൺ തയ്യാറായില്ല. ഈയിടെയാണ് അജയ് ഉത്തർപ്രദേശിൽ നാല് തിയേറ്ററുകൾ തുടങ്ങിയത്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more