1 GBP = 104.19

ഏറ്റെടുക്കാന്‍ ആരുമില്ല; എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വിറ്റഴിക്കുന്നു

ഏറ്റെടുക്കാന്‍ ആരുമില്ല; എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വിറ്റഴിക്കുന്നു

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതായി സൂചന. ഓഹരികള്‍ കൈമാറാതെ തന്നെ നിയന്ത്രണം സ്വകാര്യ കമ്പനികള്‍ക്കു കൈമാറാന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ ഇതു നടപ്പാകാത്ത സാഹചര്യത്തിലാണ് ഓഹരികള്‍ വിറ്റഴിക്കാന്‍ ശ്രമമാരംഭിച്ചിരിക്കുന്നത്.

ഓഹരികള്‍ വാങ്ങാന്‍ തയ്യാറായി ആരും മുന്നോട്ടുവരാതിരുന്നതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണ നടപടികള്‍ പുനഃപരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് പറഞ്ഞു. നിശ്ചിത ശതമാനം ഓഹരി സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും ഗാര്‍ഗ് വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഓഹരി വില്‍പനയിലേക്കു നീങ്ങുന്നെന്ന സംശയം ഉടലെടുത്തിരിക്കുന്നത്.

എയര്‍ ഇന്ത്യയ്ക്ക് 50,000 കോടിയോളം രൂപയുടെ കടമുണ്ട്. എയര്‍ ഇന്ത്യയുടെ ഭൂരിഭാഗം ഓഹരികളും വില്‍ക്കാന്‍ നേരത്തെയും നീക്കം നടന്നെങ്കിലും എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more