1 GBP = 104.26
breaking news

ഗള്‍ഫ് റൂട്ടുകളില്‍ ഇനിമുതല്‍ അന്‍പത് കിലോഗ്രാം അധിക ലഗേജ്; ഓഫ് സീസണില്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ ഓഫറുമായി എയര്‍ ഇന്ത്യ

ഗള്‍ഫ് റൂട്ടുകളില്‍ ഇനിമുതല്‍ അന്‍പത് കിലോഗ്രാം അധിക ലഗേജ്; ഓഫ് സീസണില്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ ഓഫറുമായി എയര്‍ ഇന്ത്യ

വിമാന യാത്രക്കാരെ ആകര്‍ഷിക്കാന്‍ കേരളം ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അന്‍പത് കിലോഗ്രാം ബാഗേജ് അലവന്‍സുമായി എയര്‍ ഇന്ത്യ രംഗത്ത്. ഇക്കണോമി ക്ലാസുകാര്‍ക്ക് മാത്രമായി കഴിഞ്ഞദിവസം ആരംഭിച്ച ഈ ആനുകൂല്യം ഒക്ടോബര്‍ 31 വരെയായിരിക്കും ലഭ്യമാകുക.

അതേസമയം, ഒരാള്‍ക്ക് ചെക്ക്ഡ് ബാഗേജില്‍ 50 കിലോഗ്രാം കൊണ്ടുപോകാന്‍ കഴിയുമെങ്കിലും ഒരു ബാഗില്‍ 32 കിലോയില്‍ കൂടുതല്‍ അനുവധിക്കില്ല. ഓഫ് സീസണില്‍ യാത്രക്കാരെ ആകര്‍ഷിക്കാനാണ് കേരളത്തിലേയ്ക്കും രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലേയ്ക്കും തിരിച്ചും യാത്ര ചെയ്യുന്ന ഇക്കണോമി ക്ലാസുകാര്‍ക്കാണ് ഈ ഓഫര്‍ നല്‍കുന്നത്.

ദുബായില്‍ നിന്ന് കൊച്ചി, മുംബൈ, കോഴിക്കോട്, ചെന്നൈ, വിശാഖപട്ടണം, ഹൈദരാബാദ് എന്നിവിടങ്ങളിലേയ്ക്കും ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേയ്ക്കുമാണ് ഈ ഓഫര്‍ ലഭ്യമാകുക. മാത്രമല്ല എട്ട് കിലോ ഗ്രാം ഹാന്‍ഡ് ലഗേജും ലാപ്‌ടോപ്പും കൊണ്ടുപോകാനും സാധിക്കും.

അതേസമയം, ഡ്യൂട്ടി ഫ്രീയില്‍ നിന്ന് വാങ്ങുന്ന സാധനങ്ങളെല്ലാം ഈ എട്ടു കിലോയില്‍ ഉള്‍പ്പെടുമെന്നും കമ്പനി അറിയിച്ചു. എയര്‍ ഇന്ത്യയില്‍ നിലവില്‍ 40 കിലോ വരെയായിരുന്നു ലഗേജ് അനുമതി. ഇതില്‍ക്കൂടുതല്‍ ലഗേജ് ഒരിക്കലും അനുവദിച്ചിരുന്നില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more