1 GBP = 103.96

എയർഇന്ത്യ വിമാനത്തിന്റെ ജനൽ അടർന്നു വീണു; മൂന്നുപേർക്ക് പരിക്ക്; ഒഴിവായത് വൻ ദുരന്തം

എയർഇന്ത്യ വിമാനത്തിന്റെ ജനൽ അടർന്നു വീണു; മൂന്നുപേർക്ക് പരിക്ക്; ഒഴിവായത് വൻ ദുരന്തം

ന്യൂഡൽഹി: പഞ്ചാബിലെ അമൃതസറിൽ നിന്നും ഡൽഹിയിലേക്ക്​ തിരിച്ച എയർ ഇന്ത്യ ഡ്രീം ലൈനർ വിമാനത്തി​​​​െൻറ ജനൽ അടർന്നു വീണു. തുടർന്ന്​ വിമാനം കുലുങ്ങുകയും മൂന്ന്​ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. ജനൽ പെട്ടന്ന്​ അടക്കാൻ കഴിഞ്ഞതു​മൂലം വൻ അപകടമാണ്​ ഒഴിവായത്​.

ഏപ്രിൽ 19 ന്​ അമൃതസറിൽ നിന്നും ഡൽഹിയിലേക്ക്​ 240 യാത്രക്കാരുമായി തിരിച്ച വിമാനത്തിലാണ്​ ജനൽ ഇളകിവീണത്​. അമൃസറിൽ നിന്നും പറന്നുയർന്ന്​ 35 മിനിറ്റ്​ കഴിഞ്ഞ ശേഷമാണ്​ അപകടമുണ്ടായത്​. 15,000 അടി ഉയരത്തിൽ പറന്നുയർന്നുകൊണ്ടിരിക്കയാണ്​ സംഭവം​.

ഡൽഹി വിമാനത്താവളത്തിലെത്തിയ ഉടൻ പരിക്കേറ്റവർക്ക്​ പ്രാഥമിക ചികിത്സ നൽകി. 10-20 മിനിറ്റ്​ നേരത്തോളം വിമാനം ഇളകിയതായും യാത്രക്കാർ പറഞ്ഞു. സംഭവത്തിൽ ഡയറക്​ടറേറ്റ്​ ജനറൽ ഒാഫ്​ സിവിൽ ഏവിയേഷനും എയർക്രാഫ്​റ്റ്​ ആക്​സിഡൻറ്​ ഇൻവെസ്​റ്റിഗേഷൻ ബോർഡും അന്വേഷണത്തിന്​ ഉത്തരവിട്ടു.

രണ്ടു ദിവസത്തിന് മുൻപാണ് അമേരിക്കയിലെ ഡാലസിൽ സൗത്ത് വെസ്റ് എയർ ലൈൻസിന്റെ ജനൽപ്പാളി തകർന്ന് ഒരു യാത്രക്കാരി കൊല്ലപ്പെട്ടത്. അതിന് പിന്നാലെയാണ് എയർ ഇന്ത്യയുടെ വാർത്തയും പുറത്ത് വന്നത്. വിമാനങ്ങളുടെ സുരക്ഷാ പരിശോധനകൾ ശക്തമല്ല എന്ന സൂചനയാണ് അപകടങ്ങൾ പതിവാകുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more