1 GBP = 103.16

വീടുകളിൽ ഒഴിവുള്ള മുറികൾ എൻ എച്ച് എസിന് വാടകയ്‌ക്ക്‌ നൽകൂ, മാസം £1000 വരെ വരുമാനമുണ്ടാക്കാം

വീടുകളിൽ ഒഴിവുള്ള മുറികൾ എൻ എച്ച് എസിന് വാടകയ്‌ക്ക്‌ നൽകൂ, മാസം £1000 വരെ വരുമാനമുണ്ടാക്കാം

ലണ്ടൻ: വീട്ടുടസ്ഥർക്ക് മാസം ആയിരം പൗണ്ട് വരെ വരുമാനം ഉണ്ടാക്കാവുന്ന പുതിയ പദ്ധതിയുമായി എൻ എച്ച് എസ്. എയർ ബി എൻ ബി മോഡലിൽ വീടുകളിൽ ഒഴിവുള്ള മുറികൾ എൻ എച്ച് എസ് വാടകയ്ക്ക് എടുക്കുന്ന പദ്ധതിയാണ് മുന്നോട്ട് വയ്‌ക്കുന്നത്‌. എൻ എച്ച് എസ് ട്രസ്റ്റുകളെ സംബന്ധിച്ച് ഏറെ വിവാദം ഉണ്ടായിക്കൊണ്ടിരിക്കുന്ന വിഷയമാണ് മതിയായ ആശുപത്രി കിടക്കകളുടെ അഭാവം. അതിനുള്ള പ്രതിവിധിയെന്നോണമെന്നാണ് പുതിയ പദ്ധതി.

ആദ്യ ഘട്ടമെന്ന നിലയിൽ എസ്സെക്ക്സിലെയും സൗത്തെൻഡിലെയും എൻ എച്ച് എസ് ട്രസ്റ്റുകളും കൗൺസിലുകളും പദ്ധതി പരിഗണക്ക് വച്ചിട്ടുണ്ട്. മുൻപ് കെയർ സർവീസിൽ പരിചയമില്ലാത്തവർക്കും പദ്ധതിയുടെ ഭാഗമാകാം, ശുചിത്വമുള്ള മുറിയും ബാത്ത്റൂമും നൽകുന്നതോടൊപ്പം മൂന്ന് നേരം ഭക്ഷണം ചൂടാക്കി നൽകുന്നതിനുള്ള സൗകര്യവും വീട്ടുടമ നൽകണം. ഒരു സ്റ്റാർട്ട് അപ് കമ്പനിക്കായിരിക്കും പദ്ധതിയുടെ ചുമതല. കമ്പനിക്ക് എൻ എച്ച് എസ് ഒരു ദിവസം ഒരു രോഗിക്ക് നൽകുന്നത് നൂറ് പൗണ്ടായിരിക്കും അതിൽ പകുതി വീട്ടുടമക്ക് നൽകണമെന്നാണ് വ്യവസ്ഥ. രോഗിക്കുള്ള പരിചരണവും അനുബന്ധ സൗകര്യങ്ങളും കമ്പനിയും എൻ എച്ച് എസും നൽകണം.

ആശുപത്രികളിൽ ഏറെ വിദഗ്ദ്ധ ചികിത്സ ആവശ്യമില്ലാത്ത എന്നാൽ രോഗിയുടെ ബന്ധുക്കൾക്ക് ശരിയായ പരിചരണം നൽകാൻ കഴിയാത്ത രോഗികളെയാണ് പ്രൈവറ്റ് ഹോമുകളിലേക്ക് അയക്കുക. എയർ ബി എൻ ബി മോഡൽ ആശയം മുന്നോട്ട് വച്ച കമ്പനി തന്നെ നടത്തിപ്പിനായി രംഗത്തെത്തിയിട്ടുണ്ട്. കമ്പനി മെഡിക്കൽ ഡയറക്ടർ ഹാരി തിർകെറ്റിൽ മികച്ച സൗകര്യങ്ങളാകും ഒരുക്കുകയെന്ന് അവകാശപ്പെട്ടു.

എന്നാൽ പദ്ധതിക്കെതിരെ വിവിധ ഗ്രൂപ്പുകൾ രംഗത്തെത്തിയിട്ടുണ്ട്. രോഗികൾക്ക് ആവശ്യമായ പരിചരണം ലഭിക്കില്ലെന്ന് കുറ്റപ്പെടുത്തുന്ന ഇവർ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ക്ഷണിച്ച് വരുത്തുമെന്നും പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more