1 GBP = 103.81

വർഗ്ഗീയ ഫാസിസം അവസാനിപ്പിക്കുക ;AIC ബെൽഫാസ്റ്റ്

വർഗ്ഗീയ ഫാസിസം അവസാനിപ്പിക്കുക ;AIC ബെൽഫാസ്റ്റ്

ബെൽഫാസ്റ് :അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യുണിസ്റ്റിന്റെ ബെൽഫാസ്റ് ബ്രാഞ്ച് സമ്മേളനം സംഘടിപ്പിച്ചു. ദേശിയ സെക്രറട്ടറി സ:ഹ്ർസേവ് ബെയിൻസ് പങ്കെടുത്ത സമ്മേളനം സ:എബി എബ്രഹാമിനെ ബ്രാഞ്ച് സെക്രട്ടറിയായി വീണ്ടും ഐകകണ്ടേന തിരിഞ്ഞെടുത്തു. സമീക്ഷ ദേശിയ സെക്രട്ടറി എസ്.എസ് ജയപ്രകാശ് ,ബെൽഫാസ്റ്റ് സൗത്ത് ചാപ്റ്റർ സെക്രട്ടറി നെൽസൺ പീറ്റർ,ലണ്ടൻ ഡറി ചാപ്റ്റർ സെക്രട്ടറി ബൈജു നാരായണൻ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.

ഭാവിയിൽ നോർത്തേൺ ഐർലണ്ടിലെ മലയാളി ജനവിഭാഗങ്ങൾക്ക് ഉപകാരപ്രദമായ കാമ്പെയിനുകൾ ഏറ്റെടുക്കാൻ സമ്മേളനം തീരുമാനിച്ചു.തൊഴിൽ സ്ഥലങ്ങളിൽ നടക്കുന്ന വർണ്ണ വിവേചനത്തിന് എതിരെ പ്രതികരിക്കാൻ ഇന്ത്യൻ ജനവിഭാഗങ്ങൾക്ക് എല്ലാ പിന്തുണയും ഇന്ത്യൻ വർക്കേഴ്സ് അസ്സോസിയേഷന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കും എന്ന് സ:ഹർസേവ് ബെയിൻസ് അറിയിച്ചു.വടക്കൻ ഐർലണ്ടിലെ ഇന്ത്യൻ തൊഴിൽ ശ്കതിയ്ക്ക് പ്രദേശത്തെ എല്ലാ യൂണിയനുകളുടെയും പിന്തുണ, ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ ഉറപ്പു വരൂത്തും എന്ന് അദ്ദേഹം കൂട്ടി ചേർത്തു.

കൂടാതെ വടക്കൻ ഐർലണ്ടിന്റെ കൂടുതൽ പ്രദേശങ്ങളിലേയ്ക്ക് എ.ഐ.സിയുടെയും മറ്റു ബഹുജന സംഘടനകളുടെയും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുവാനും വേണ്ട പ്രവർത്തനങ്ങൾ നടത്തും.ഈ മാസം അവസാനത്തോട് കൂടി യു.കെ ദേശീയ സമ്മേളനത്തിന് എത്തുന്ന സ:സീതാറാം യെച്ചുരിയ്ക്ക് ബെൽഫാസ്റ് ബ്രാഞ്ച് അഭിവാദ്യം അർപ്പിച്ചു.

ഇന്ത്യയിലും,മലയാളികൾ അടക്കമുള്ള യു.കെ ഇന്ത്യൻ ജനവിഭാഗങ്ങൾക്ക് ഇടയിലും വർദ്ധിച്ചു വർഗ്ഗീയ ഫാസിസത്തിന് എതിരെ സമ്മേളനം പ്രമേയം പാസ്സാക്കി;

പ്രമേയത്തിന്റെ പൂർണ്ണ രൂപം ചുവടെ ചേർക്കുന്നു.

വർഗ്ഗീയ ഫാസിസം അവസാനിപ്പിക്കുക;

എതിരഭിപ്രായങ്ങളോട് അസഹിഷ്ണുത പുലര്‍ത്തുന്ന ഫാസിസ്റ്റ് പ്രവണതകള്‍ സമകാലിക ഇന്ത്യയില്‍ വർദ്ധിച്ചു വരുന്നു.ഇന്ത്യൻ സമ്പദ് വയവസ്ഥയെ കുത്തക മുതലാളിമാർക്ക് തീറെഴുതി കൊടുത്ത നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം അഴിമതിയും വർഗ്ഗീയതയും കൂടുതൽ കരുത്താര്‍ജ്ജിച്ചു.നീരവ് മോഡി,വിജയ് മല്യ തുടങ്ങിയ സമാപ്തിക തട്ടിപ്പുകൾക്ക് അന്തരാഷ്ട്ര സ്വാഭാവം ഉണ്ടായത് യാദൃശ്ചികം അല്ല.

മനുഷ്യന്റെ സ്വതന്ത്ര ചിന്തയേയും ശാസ്ത്രധാരണകളേയും ചരിത്രബോധത്തെയും നിഷേധിച്ച് പകരം മിത്തുകളെ സ്ഥാപിക്കുന്നതിനും കപട ദേശീയത ഉറപ്പിച്ചെടുക്കുന്നതിനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന സ്വതന്ത്ര ജനാധിപത്യ – മതേതര രാഷ്ട്ര സങ്കല്‍പ്പത്തെ റദ്ദുചെയ്യലാണിത്. ഇതേ സമയം കലാസാംസ്‌കാരിക സാഹിത്യ-അക്കാദമിക് മേഖലകളില്‍ സ്വര്‍ഗ്ഗാത്മകവും സ്വതന്ത്രവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും വിദ്യാഭ്യാസ മേഖലയെ വര്‍ഗ്ഗീയവല്‍ക്കരിക്കുകയും ചെയ്യുന്ന പ്രവൃത്തികൾ തുടരുകയാണ്. നവോത്ഥാന നായകരെ ജാതിവക്താക്കളായി ചിത്രീകരിക്കുകയും സ്വാതന്ത്ര്യത്തിനും ജനാധിപത്യ ഇന്ത്യയ്ക്കുമായി പ്രവര്‍ത്തിച്ച ദേശീയ നേതാക്കളുടെ പേരില്‍ വിവാദങ്ങള്‍ സൃഷ്ടിച്ച്, അവരെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നു. ഘര്‍വാപ്പസി, പെരുമാള്‍ മുരുകന് എഴുത്തുനിര്‍ത്തേണ്ടി വന്നത്, പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ സമരം, വര്‍ഗ്ഗീയ കലാപങ്ങള്‍, ബീഫ് നിരോധനം തുടങ്ങിയവ ഭ്രാന്തമായ മതബോധത്തില്‍ സംഭവിക്കുന്നതാണ്.

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും വർഗ്ഗീയതയ്ക്കും എതിരെ വിമര്‍ശനാത്മക സമീപനം സ്വീകരിച്ച നരേന്ദ്ര ധബേല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, പ്രൊഫ. എം.എം. കല്‍ബുര്‍ഗി,ഗൗരി ലങ്കേഷ് എന്നിവരെ നിഷ്ടൂരമായി കൊലപ്പെടുത്തിയത് വരാനിരിക്കുന്ന ഭരണകൂട ഭീകരതയുടെ സൂചനയാണ്. ഈ ഫാസിസ്റ്റ് ഭരണത്തിനെതിരെ നിശബ്ദത പാലിക്കുന്നത് നമ്മള്‍ ദീര്‍ഘകാലം കൊണ്ടു രൂപപ്പെടുത്തിയെടുത്ത ജനാധിപത്യ മതേതരത്വ സംസ്‌കാരത്തെ ഇല്ലാതാക്കലാണ്.

യു.കെയിലെയ്ക്ക്ക് കുടിയേറി പാർത്ത ഇന്ത്യൻ ജനവിഭാങ്ങൾക്ക് ഇടയിൽ സംഘപരിവാർ ശക്തികൾ രൂപം നൽകിയ സിലബറ്റിക്കൽ ഹിന്ദുയിസം പഠിപ്പിക്കാൻ ആർ.സ്.എസ് നേതൃത്വത്തിൽ സംഘടിത ശ്രമം നടക്കുന്നുണ്ട്.ഹിന്ദു മത വിശ്വാസത്തെ സനാദന സത്തയിൽ നിന്നും അടർത്തി മാറ്റി വെറും വർഗ്ഗീയ വിഭാഗം ആക്കി മാറ്റാനുള്ള ശ്രമങ്ങൾ ആണ് യഥാർത്ഥത്തിൽ നടക്കുന്നത്.

മാനവ സ്നേഹത്തിനും ,മനുഷ്യത്വത്തിനും,യുക്തിപരമായ ചിന്തകൾക്കും എതിരെ നടക്കുന്ന വർഗ്ഗീയ ഫാസിസ്റ്റ് നടപടികളോട് സമ്മേളനം പ്രമേയത്തിലൂടെ പ്രതിഷേധിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more