1 GBP = 104.02

കാറ്റലോണിയയ്ക്ക് തിരിച്ചടിഐക്യ സ്പെയിനിനായി പ്രക്ഷോഭം ശക്തമാകുന്നു

കാറ്റലോണിയയ്ക്ക് തിരിച്ചടിഐക്യ സ്പെയിനിനായി പ്രക്ഷോഭം ശക്തമാകുന്നു

മാഡ്രിഡ്: സ്പെയിനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച കാറ്റലോണിയയ്ക്ക് തിരിച്ചടിയായി ഐക്യ സ്പെയിനിനുവേണ്ടിയുള്ള പ്രക്ഷോഭം ശക്തമാകുന്നു. കാറ്റലോണിയൻ തലസ്ഥാനമായ ബാർസലോണയിൽ സ്പെയിനിന്റെയും യൂറോപ്പിന്റെയും പതാകകളേന്തി ആയിരങ്ങളാണ് ഐക്യ സ്പെയിനുവേണ്ടി മുദ്രാവാക്യങ്ങളുയർത്തി ഇന്നലെ തെരുവിലിറങ്ങിയത്.

കാറ്റലോണിയയുടെ സ്വാതന്ത്ര്യത്തിന് പിന്തുണ പ്രഖ്യാപിച്ചവരെ പോലെ പ്രാധാന്യമുണ്ട് സ്പെയിനിനൊപ്പം നിലനിൽക്കാനാഗ്രഹിക്കുന്ന തങ്ങൾക്കുമെന്ന് ഇവർ പറഞ്ഞു.
‘ഞങ്ങളെല്ലാം കാറ്റലോണിയക്കാർ, ഒരുമിച്ച് നിൽക്കാൻ ഒരേ മനസോടെ’ എന്ന മുദ്രാവാക്യവുമായാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. ഏതാണ് മൂന്ന് ലക്ഷത്തോളം ജനങ്ങളാണ് കാറ്റലോണിയയുടെ സ്വയംഭരണാവകാശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായെത്തിയത്.

സ്‌പെയിനിലെ കേന്ദ്രഭരണത്തിനെതിരെ കലാപമുണ്ടാക്കി ശനിയാഴ്ചയാണ് കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. എന്നാൽ കാറ്റലോണിയയിൽ നേരിട്ടുള്ള ഭരണം നിലനിറുത്തുമെന്ന് സ്‌പാനിഷ് ഗവൺമെന്റ് പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞമാസം നടന്ന ഹിതപരിശോധനയിൽ കാറ്റലോണിയയിലെ ബഹുഭൂരിപക്ഷം ജനങ്ങളും സ്വാതന്ത്ര്യത്തിന് അനുകൂലമായി വോട്ട് ചെയ്‌തിരുന്നു. എന്നാൽ സ്പാനിഷ് ഭരണഘടനാ കോടതി ഹിതപരിശോധന നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more