ആരാധകനെ അറസ്റ്റ് ചെയ്ത സംഭവം, വിട്ടയ്ക്കണമെന്ന അഭ്യര്‍ത്ഥനയുമായി അഫ്രീദി


ആരാധകനെ അറസ്റ്റ് ചെയ്ത സംഭവം, വിട്ടയ്ക്കണമെന്ന അഭ്യര്‍ത്ഥനയുമായി അഫ്രീദി

തന്റെ പേര് എഴുതിയ ജഴ്‌സി അണിഞ്ഞ ആരാധകനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയ്ക്ക് എതിരേ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് അഭ്യര്‍ത്ഥനയുമായി പാക് താരം ഷാഹിദ് അഫ്രീദി രംഗത്തെത്തി. പ്രശ്‌നത്തില്‍ ഇടപെട്ട് ആരാധകനെ മോചിപ്പിക്കണമെന്ന് അഫ്രീദി ഇന്ത്യന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നത്.

അസമിലെ ഹയ്‌ലക്കണ്ടി എന്ന ചെറുനഗരത്തില്‍ പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ അഫ്രീദിയുടെ പേര് എഴുതിയ ജഴ്‌സി അണിഞ്ഞ് എത്തിയ റിപ്പോണ്‍ ചക്രവര്‍ത്തി(21) എന്ന യുവാവിനെയാണ് ഒരു പ്രാദേശിക ഹിന്ദു സംഘടനയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്തത്.ഇന്ത്യന്‍ പീനല്‍ കോഡിലെ 120 ബി, 294 വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തുവെന്ന് പോലീസ് അറിയിച്ചു.

ഇത്തരം ഒരു സംഭവം നടന്നുവെന്നത് നാണക്കേടാണ്. ക്രിക്കറ്റിനൊപ്പം രാഷ്ട്രീയം കലത്തുന്നത് വേദനാജനകമാണെന്നും അഫ്രീദി പറയുന്നു. അസഹിഷ്ണുത തെളിയിക്കുന്നതാണ് ഈ നടപടി. പാക് താരങ്ങള്‍ക്ക് ഇന്ത്യയില്‍ ആരാധകര്‍ ഉള്ളത് പോലെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ആരാധകര്‍ പാകിസ്ഥാനിലുമുണ്ട്. അതിന്റെ പേരില്‍ ഇരുരാജ്യങ്ങളിലും പോലീസ് നടപടിയെടുക്കുന്നത് അഭിലഷണീയമല്ല. ക്രിക്കറ്റ് ആരാധകരെ ക്രിക്കറ്റ് ആരാധകരായി കാണാന്‍ പഠിക്കണെന്ന് അഫ്രീദി പറഞ്ഞു.

നേരത്തെ സമാനമായ സംഭവത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലിയുടെ അരാധകന്‍ പാകിസ്ഥാനിലും അറസ്റ്റിലായിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 558
Latest Updates