1 GBP = 103.87

ഫ്രാൻസിൽ നിന്നും ബ്രിട്ടനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച അഭയാർതഥിയുടെ ഇരുകാലുകളും ട്രയിനിനടിയിൽപ്പെട്ടു നഷ്ടമായി

ഫ്രാൻസിൽ നിന്നും ബ്രിട്ടനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച അഭയാർതഥിയുടെ ഇരുകാലുകളും ട്രയിനിനടിയിൽപ്പെട്ടു നഷ്ടമായി

ലണ്ടൻ: ഫ്രാൻസിലെ അതിർത്തി പ്രദേശത്ത് നിന്നും ബ്രിട്ടനിലേക്ക് ഒളിച്ച് കടക്കാൻ ശ്രമിച്ച അഫ്ഗാൻകാരനായ അഭയാർത്ഥിക്ക് ട്രയിൻ തട്ടി ഗുരുതരമായി പരിക്കേറ്റു. ആരം സബാഹ് സാലിദ് എന്ന ഇരുപത്തിയാറുകാരനായ യുവാവിനാണ് മാരകമായി പരിക്കേറ്റത്. ട്രയിനിനടിയിൽപ്പെട്ട് ചതഞ്ഞരഞ്ഞ ഇയ്യാളുടെ ഇരുകാലുകളും മുറിച്ച് മാറ്റി. ഡാൻകിർക്കിലെ ഗ്രാൻഡെ സിന്ത് പ്രദേശത്ത് വച്ചാണ് ട്രയിൻ തട്ടി അപകടമുണ്ടായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും കാലുകൾ മുറിച്ച് മാറ്റുകയായിരുന്നു.

ഗ്രാൻഡെ സിന്ത് പ്രവിശ്യയിലെ അഭയാർത്ഥി ക്യാംപിലാണ് സാലിദും ഭാര്യയും കഴിഞ്ഞിരുന്നത്. മൂന്ന് തവണ ഫ്രാൻസിൽ അഭയാർത്ഥി വിസയ്ക്ക് അപേക്ഷിച്ചിട്ടും നിരസിച്ചതിനെത്തുടർന്നാണ് ബ്രിട്ടനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചത്. കഴിഞ്ഞ കുറെ വർഷങ്ങളായി അഭയാർത്ഥി ക്യാംപിൽ കഴിയുന്ന സാലിദും ഭാര്യയും ഇതിനു മുൻപും പല തവണ ബ്രിട്ടനിലേക്ക് കടക്കാൻ ശ്രമിച്ചിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. ക്യാംപിൽ മറ്റു അഭയാർത്ഥികൾക്കായി ഭക്ഷണമൊരുക്കുന്ന ജോലിയുമായി കഴിഞ്ഞു വരികയായിരുന്നു സാലിദ്.

അതിർത്തിയിലെ അപകടങ്ങൾ ഇപ്പോൾ പതിവായിരിക്കുകയാണെന്നാണ് വോളന്റിയർമാർ പറയുന്നത്. ഇക്കഴിഞ്ഞ ഡിസംബറിൽ കാലായിസ് പോർട്ടിനടുത്തെ റോഡിൽ മൂന്ന് അഭയാര്ഥികളാണ് കൊല്ലപ്പെട്ടത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം പതിനഞ്ച്കാരനായ ഒരു കുട്ടിയും ട്രക്കിനടിയിൽപ്പെട്ട് കൊല്ലപ്പെട്ടിരുന്നു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ യുകെ സന്ദർശന വേളയിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയിരുന്നു. കലായിസിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി 44 മില്യൺ പൗണ്ട് ബ്രിട്ടൻ അനുവദിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more