1 GBP = 103.12

അഫാഗാനിസ്ഥാനില്‍ സഹസൈനികന്റെ വെടിയേറ്റ് 23 സൈനികര്‍ കൊല്ലപ്പെട്ടു

അഫാഗാനിസ്ഥാനില്‍ സഹസൈനികന്റെ വെടിയേറ്റ് 23 സൈനികര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫാഗാനിസ്ഥാനില്‍ സഹസൈനികന്റെ വെടിയേറ്റ് 23 സൈനികര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ അഫാഗാനിസ്ഥാനിലെ സൈനിക താവളത്തില്‍ ശനിയാഴ്ചയാണ് സംഭവം. ഭീകര സംഘടനയായ താലിബാനുമായി ബന്ധമുള്ള സൈനികനാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

സൈനികര്‍ ഉറങ്ങി കിടക്കുമ്പോഴാണ് വെടിവെയ്പ്പ് നടന്നത്. ഒരു സൈനികന്‍ ഒഴികെ താവളത്തില്‍ ഉണ്ടായിരുന്ന മുഴുവന്‍ സൈനികരും വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടു. താവളത്തിലെ ആയുധങ്ങള്‍ മുഴുവന്‍ കൈക്കലാക്കിയ ശേഷമായിരുന്നു ആക്രമണം നടത്തിയത്.

താലിബാന്‍ വക്താവ് സബിയുള്ള അക്രമണം സ്ഥിരീകരിച്ചു. ആക്രമണത്തെ കുറിച്ച് ഉദ്യോഗസ്ഥന്‍ അന്വേഷണം ആരംഭിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more