1 GBP = 103.97

ദിലീപ് ദുഷ്ടനോ അധോലോക നായകനോ അല്ല; പിന്തുണയുമായി അടൂര്‍ ഗോപാലകൃഷ്ണന്‍

ദിലീപ് ദുഷ്ടനോ അധോലോക നായകനോ അല്ല;  പിന്തുണയുമായി അടൂര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന് പിന്തുണയുമായി സംവിധായകന്‍ അടൂര്‍ഗോപാലകൃഷ്ണന്‍. താനറിയുന്ന ദിലീപ് ദുഷ്ടനോ അധോലോക നായകനോ അല്ലെന്ന് അടൂര്‍ പറഞ്ഞു. ‘ദിലീപ് കുറ്റക്കാരനോ നിരപരാധിയോ എന്ന് വിധി പ്രസ്താവിക്കാന്‍ ഞാന്‍ ആളല്ല. അത് കോടതിയാണ് ചെയ്യേണ്ടത്. ഇപ്പോള്‍ ദിലീപിനെ ശിക്ഷിക്കുന്നത് മാദ്ധ്യമങ്ങളാണ്. സത്യം തെളിയുംവരെ മാദ്ധ്യമങ്ങള്‍ ക്ഷമ കാണിക്കണം’അടൂര്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ദിലീപിനെയും കാവ്യാമാധവനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ‘പിന്നെയും’ എന്ന ചിത്രമാണ് അടൂര്‍ ഒടുവിലായി സംവിധാനം ചെയ്തത്‌

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more