1 GBP = 103.12

എല്ലാ ബാങ്ക് അക്കൗണ്ടുകള്‍ക്കും ഡിസംബര്‍ മൂതല്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

എല്ലാ ബാങ്ക് അക്കൗണ്ടുകള്‍ക്കും ഡിസംബര്‍ മൂതല്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

എല്ലാ ബാങ്ക് അക്കൗണ്ടുകള്‍ക്കും ഡിസംബര്‍ 31 നകം ആധാര്‍ കാര്‍ഡ് വേണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ്. ആധാറുമായി ബന്ധിപ്പിക്കാത്ത അക്കൗണ്ടുതള്‍ അസാധുവാകും. പുതിയ ബാങ്ക് അക്കൗണ്ട് തുറക്കാനും ആധാര്‍ നിര്‍ബന്ധമാണ്. അന്‍പതിനായിരം രൂപയ്ക്ക് മുകളിലുള്ള ട്രാന്‍സാക്ഷനിലും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

പാന്‍കാര്‍ഡിന് അപേക്ഷിക്കുന്നതിനും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും ജൂലൈ മുതല്‍ ആധാര്‍ നിര്‍ബന്ധമാക്കിയ സുപ്രീംകോടതി ഉത്തരവിന് പി്്‌നാലെയാണ് പുതിയ തീരുമാനം. അധാര്‍ ഉള്ളവര്‍ നിര്‍ബന്ധമായും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം. ആധാര്‍ നമ്പര്‍ നികുതി വകുപ്പിനെ അറിയിക്കും.

നിലവില്‍ പാന്‍ കാര്‍ഡ് ഉളളവരും ജൂലൈയ്ക്ക് മുന്‍പ് ആധാര്‍ ലഭിക്കാന്‍ അര്‍ഹതയുള്ളവരും വിവരങ്ങള്‍ നികുതി വകുപ്പിനെ അറിയിക്കാത്തപക്ഷം പാന്‍കാര്‍ഡ് അസാധുവാക്കി പരിഗണിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more