1 GBP = 103.79
breaking news

ആധാര്‍ എല്ലാ രാജ്യങ്ങളിലും നടപ്പാക്കണമെന്ന് ബില്‍ ഗേറ്റ്‌സ്

ആധാര്‍ എല്ലാ രാജ്യങ്ങളിലും നടപ്പാക്കണമെന്ന് ബില്‍ ഗേറ്റ്‌സ്

വാഷിംഗ്ടണ്‍: ഇന്ത്യ നടപ്പാക്കിയ ആധാര്‍ സംവിധാനത്തെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. ഇന്ത്യയിലെ ആധാര്‍ സംവിധാനത്തിന് സാങ്കേതിക പ്രശ്‌നങ്ങളൊന്നുമില്ലെന്നും പദ്ധതി മറ്റു രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നും ബില്‍ ഗേറ്റ്‌സ് പറഞ്ഞു. ലോകബാങ്കുമായി സഹകരിച്ച് ഈ മാതൃക എല്ലാ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള പദ്ധതി ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആധാറിന്റെ ചുമതലയുള്ള യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രഥമ ചെയര്‍മാനും ഇന്‍ഫോസിസ് സഹസ്ഥാപകനുമായ നന്ദന്‍ നിലേക്കനിയാണ് ഈ പദ്ധതിക്കു വേണ്ടി ലോകബാങ്കിനെ സഹായിക്കുന്നതെന്നും ബില്‍ ഗേറ്റ്‌സ് പറഞ്ഞു. ആധാര്‍ സംവിധാനം മറ്റു രാജ്യങ്ങളിലേക്ക് അനുകരിക്കാന്‍ മാത്രം മൂല്യമുള്ളതാണോ എന്ന ചോദ്യത്തിന് അതേ എന്നായിരുന്നു ബില്‍ ഗേറ്റ്‌സിന്റെ മറുപടി. ആധാര്‍ ഉപയോഗിക്കുന്നതു കൊണ്ടുള്ള പ്രയോജനം വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആധാറിന്റെ സ്വകാര്യതയെപ്പറ്റി ചോദിച്ചപ്പോള്‍ ആധാറിന് യാതൊരു സാങ്കേതിക പ്രശ്‌നങ്ങളുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇന്ത്യയില്‍ കോടിക്കണക്കിന് ആളുകളാണ് ആധാറില്‍ അംഗങ്ങളായിട്ടുള്ളത്. ഇത് ലോകത്തെ ഏറ്റവും വലിയ ബയോമെട്രിക് സംവിധാനമാണ്. എല്ലാ രാജ്യങ്ങളും ഈ രീതി അവലംബിക്കണം. കാരണം രാജ്യങ്ങളുടെ ദ്രുതഗതിയിലുള്ള വികാസത്തിനും ജനങ്ങളുടെ ശാക്തീകരണത്തിനും ഗുണമേന്മയുള്ള ഭരണനിര്‍വഹണത്തിനും ഇത് സഹായകമാവുമെന്നും ബില്‍ ഗേറ്റ്‌സ് കൂട്ടിച്ചേര്‍ത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more