1 GBP = 104.26
breaking news

നടി ആക്രമിക്കപ്പെട്ട കേസ് ഇന്ന് പരിഗണിക്കും, ദിലീപ് കോടതിയില്‍ ഹാജരായേക്കും

നടി ആക്രമിക്കപ്പെട്ട കേസ് ഇന്ന് പരിഗണിക്കും, ദിലീപ് കോടതിയില്‍ ഹാജരായേക്കും

കൊച്ചി : നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും. കേസില്‍ ദിലീപ് അടക്കമുള്ള മുഴുവന്‍ പ്രതികളോടും ഇന്ന് ഹാജരാവാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുക.

അതിനിടെ വിചാരണ ഇപ്പോള്‍ തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഈ മാസം 21ന് പരിഗണിക്കും. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ലഭിക്കാന്‍ പ്രതിയെന്ന നിലയില്‍ തനിക്ക് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു ഹര്‍ജിയും ദിലീപ് സമര്‍പ്പിച്ചിട്ടുണ്ട്. ഈ ഹര്‍ജികളില്‍ കൂടി വിധി പറഞ്ഞ ശേഷമാകും വിചാരണക്കോടതിയില്‍ നടപടികള്‍ തുടങ്ങുക.

ദിലീപിനെതിരേ ഗൂഢാലോചന, കൂട്ടമാനഭംഗം, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങീ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന പത്തോളം വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more