1 GBP = 103.82
breaking news

ദിലീപിനെതിരെ കുറ്റപത്രമൊരുങ്ങുന്നു ; ചാനലിലെ അഭിമുഖം പോലീസിന് പിടിവള്ളിയായി ; നടി ആക്രമിക്കപ്പെട്ട ദിവസം രമ്യനമ്പീശനെ വിളിച്ചതെന്തിന് ?

ദിലീപിനെതിരെ കുറ്റപത്രമൊരുങ്ങുന്നു ; ചാനലിലെ അഭിമുഖം പോലീസിന് പിടിവള്ളിയായി ; നടി ആക്രമിക്കപ്പെട്ട ദിവസം രമ്യനമ്പീശനെ വിളിച്ചതെന്തിന് ?

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബര്‍ പത്തിനുള്ളില്‍ സമര്‍പ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അന്വേഷണം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ് .അറസ്റ്റിലായി 90 ദിവസങ്ങള്‍ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്നതിനാല്‍ നടപടികള്‍ പോലീസ് വേഗത്തില്‍ പൂര്‍ത്തിയാക്കുകയാണ്.

നടി ആക്രമിക്കപ്പെട്ട ശേഷം ദിലീപിന്റെ പ്രമുഖ ചാനലില്‍ വന്ന ഇന്റര്‍വ്യൂ വലിയ ചര്‍ച്ചയായിരുന്നു.ഇതിലെ പല ന്യായീകരണങ്ങളും വിവാദമാകുകയും ചെയ്തു.ഗോവയില്‍ നടി പള്‍സര്‍ സുനിയുമായി വലിയ അടുപ്പത്തിലായിരുന്നുവെന്ന ദിലീപിന്റെ വാക്കും വിമര്‍ശനത്തിന് ഇടയാക്കി.ഏതായാലും ദിലീപിന്റെ അന്നത്തെ വാക്കുകള്‍ പലതും പോലീസിന് പിടിവള്ളിയാകുകയായിരുന്നു. അന്വേഷണ ഘട്ടത്തില്‍ ഇവ നിര്‍ണ്ണായകമായി.
ദിലീപിനെ കുടുക്കുന്ന പ്രധാന കാരങ്ങള്‍ നടി ആക്രമിക്കപ്പെട്ട ദിവസമുള്ള ഫോണ്‍ കോളുകളെ കേന്ദ്രീകരിച്ചാണ് .
ആക്രമിക്കപ്പെട്ട ദിവസം രാത്രി രമ്യാ നമ്പീശന്റെ വീട്ടിലെ ലാന്റ് ഫോണിലേക്ക് ദിലീപിന്റെ വീട്ടിലെ ലാന്റ് ലൈനില്‍ നിന്നും കോള്‍ പോയിരുന്നു. ഇത് എന്തിന് വേണ്ടിയാണെന്നോ ആരാണ് വിളിച്ചതെന്നോ ദിലീപ് കൃത്യമായ മറുപടി നല്‍കിയിട്ടില്ല.

നടിയെ ആക്രമിക്കുന്നത് ക്വട്ടേഷനാണെന്ന കാര്യം പള്‍സര്‍ നടിയോട് പറഞ്ഞിരുന്നു. ക്വട്ടേഷന്‍ നല്‍കിയ ആള്‍ നിങ്ങളെ വിളിക്കും എന്നും പറഞ്ഞിരുന്നു. രമ്യാ നമ്പീശന്റെ വീട്ടിലേക്ക് പോയ ഫോണ്‍കോളിന് ഇതുമായി ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്. ദിലീപിന്റെ ഫോണ്‍കോളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് സുപ്രധാന വിവരം പോലീസിന് ലഭിച്ചത്.മാത്രമല്ല നടി ആക്രമിക്കപ്പെട്ട വിവരം വിളിച്ചുപറഞ്ഞ നിര്‍മ്മാതാവ് ആന്റോ ആന്റണിയുടെ ഫോണ്‍ കോളിന് 12 സെക്കന്റ് സമയത്തെ ആയുസ്സുണ്ടായിരുന്നുള്ളൂ.ഇത്രയും ഗൗരവമുള്ള കാര്യം ഇത്ര പെട്ടെന്ന് പറഞ്ഞുതീര്‍ത്തത് ദിലീപിന് സംഭവത്തെ കുറിച്ച് മുന്‍ധാരണയുള്ളതിനാലാണെന്നും പോലീസ് വിശദീകരിക്കുന്നു.

ഏതായാലും ഹൈക്കോടതിയില്‍ പുതിയ ജാമ്യാപേക്ഷ നല്‍കി പ്രതീക്ഷയിലാണ് ദിലീപിപ്പോള്‍.താമസിയാതെ വിധിയുണ്ടാകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more