1 GBP = 104.18

ലീഡ്‌സിൽ മോഷ്ടിച്ച കാർ മരത്തിലിടിച്ച് മൂന്ന് കുട്ടികളുൾപ്പെടെ അഞ്ചു മരണം; കാറോടിച്ചത് പതിനഞ്ചുകാരൻ

ലീഡ്‌സിൽ മോഷ്ടിച്ച കാർ മരത്തിലിടിച്ച് മൂന്ന് കുട്ടികളുൾപ്പെടെ അഞ്ചു മരണം; കാറോടിച്ചത് പതിനഞ്ചുകാരൻ

ലീഡ്‌സ്: ശനിയാഴ്ച്ച രാത്രി പത്ത് മണിയോടെ ലീഡ്‌സിലെ മീൻവുഡ്‌ പ്രദേശത്ത് സ്റ്റോൺഗേറ്റ് റോഡിലാണ് സംഭവം നടന്നതെന്ന് യോർക്ഷെയർ പോലീസ് അറിയിച്ചു. പന്ത്രണ്ടുകാരനായ എല്ലിസ് തോൺടനും സഹോദരനായ പതിനഞ്ചുകാരൻ എലിയറ്റ് തോൺടനുമാണ് മരിച്ചവരിൽ രണ്ടു പേർ. മറ്റൊരു പതിനഞ്ചുകാരനായ ഡാനിയൽ ഹാർട്ട്(15 ), റോബി മീരൻ(24), ആന്റണി ആർമർ(28) എന്നീ രണ്ടു യുവാക്കളും മരിച്ചവരിൽപ്പെടും. രണ്ടുപേർ അപകടസ്ഥലത്തും മറ്റ് മൂന്നു പേരും ആശുപത്രിയിലെത്തിയ ശേഷവുമാണ് മരണമടഞ്ഞത്.

 

കാറോടിച്ചിരുന്ന പതിനഞ്ചുകാരനെയും കാറിലുണ്ടായിരുന്ന മറ്റൊരു പതിനഞ്ചുകാരനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോഷ്ടിച്ചെടുത്ത കാറാണ് അപകടമുണ്ടാക്കിയതെന്ന് പോലീസ് പറഞ്ഞു. എന്നാൽ കാറിലുണ്ടായിരുന്നവരോ അതോ വഴിയാത്രക്കാരാണോ മരിച്ചതെന്നും പോലീസ് വ്യക്തമാക്കിയിട്ടില്ല. മരിച്ചവരുടെ ബന്ധുക്കളെ പോലീസ് വിവരമറിയിച്ചിട്ടുണ്ട്. പ്രദേശം മുഴുവനും സീൽ ചെയ്ത് വിശദമായ അന്വേഷണം നടത്തി വരികയാണ് പോലീസ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more