മോട്ടോര്‍വേയില്‍ യുവാവിന്റെ മൃതദേഹം; മൃതദേഹം കാണപ്പെട്ടത് നോര്‍ത്താംപ്ടണ്‍ഷെയറില്‍ എം 1ല്‍


മോട്ടോര്‍വേയില്‍ യുവാവിന്റെ മൃതദേഹം; മൃതദേഹം കാണപ്പെട്ടത് നോര്‍ത്താംപ്ടണ്‍ഷെയറില്‍ എം 1ല്‍

നോര്‍ത്താംപ്ടണ്‍: യുവാവിന്റെ മൃതദേഹം നോര്‍ത്താംപ്ടണ്‍ഷെയറില്‍ ഡാവെന്‍ട്രിക്ക് സമീപം എം1 മോട്ടോര്‍വേയില്‍. വെസ്റ്റ് ലണ്ടനിലെ ഷെഫേര്‍ഡ്‌സ് ബുഷില്‍ നിന്നുള്ള ആഷ്‌ലി ഹെയ്‌സ് എന്ന യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. മൃതദേഹം അവിടെ എത്തിയെതെങ്ങനെയെന്ന് വ്യക്തമായ വിവരങ്ങള്‍ ഇതുവരെയും ലഭിച്ചിട്ടില്ല. രാത്രി രണ്ടു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

രാത്രി ഒന്നര മണിയോടെ ടോഡിങ്ങ്ടന്‍ സര്‍വീസ് പ്രദേശത്ത് നിന്ന് ഏതെങ്കിലും ലോറികളില്‍ ഒളിച്ചിരുന്ന് യാത്ര ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അപകടത്തില്‍ പെട്ടതാകാമെന്നാണ് പോലീസ് നിഗമനം. കൂടുതല്‍ അന്വേഷണം നടന്ന് വരികയാണെന്ന് പോലീസ് അറിയിച്ചു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 558
Latest Updates