1 GBP = 103.89
breaking news

മെട്രോ റെയിൽ തൂണിൽ കാറിടിച്ച് അച്ഛനും മകനുമടക്കം മൂന്ന് പേർ മരിച്ചു

മെട്രോ റെയിൽ തൂണിൽ കാറിടിച്ച് അച്ഛനും മകനുമടക്കം മൂന്ന് പേർ മരിച്ചു

ആലുവ: മുട്ടത്ത് കാർ നിയന്ത്രണം വിട്ട് മെട്രോ റെയിലിന്റെ തൂണിലിടിച്ച് അച്ഛനും മകനുമടക്കം മൂന്നു പേർ മരിച്ചു. കോട്ടയം കുമാരനെല്ലൂർ സ്വദേശികളായ ടി.ടി.രാജേന്ദ്ര പ്രസാദ്, മകൻ ടി.ആർ.അരുൺ പ്രസാദ്, മകളുടെ ഭർതൃപിതാവ് ചന്ദ്രൻ നായർ എന്നിവരാണു മരിച്ചത്. ചന്ദ്രന്റെ മകനെ നെടുമ്പാശേരിയിൽ കൊണ്ടുവിട്ട ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. രാജേന്ദ്ര പ്രസാദ് മലയാള മനോരമയിലെ ലൈബ്രറി ജീവനക്കാരനും അരുൺ പ്രസാദ് മനോരമ ഓൺലൈൻ ജീവനക്കാരനുമാണ്.

പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. രാജേന്ദ്ര പ്രസാദ് സംഭവസ്ഥലത്തും മറ്റു രണ്ടുപേർ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. അരുൺ പ്രസാദാണ് കാറോടിച്ചിരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more