കാസര്‍കോട്ട് കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു


കാസര്‍കോട്ട് കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു

മംഗല്‍പാടി ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന നാല് പേര്‍ മരിച്ചു. തൃശ്ശൂര്‍ സ്വദേശികളായ രാമനാരായണന്‍ (50), ഭാര്യ വത്സല(48), ഇവരുടെ മകന്‍ രഞ്ജിത്(20), രഞ്ജിത്തിന്റെ സുഹൃത്ത് നിധിന്‍(20) എന്നിവരാണ് മരിച്ചത്.

പുലര്‍ച്ചെ നാല്മണിയോടെ മംഗല്‍പാടി പ്രാഥമികാരോഗ്യകേന്ദ്രത്തിന് സമീപത്തായിരുന്നു അപകടം. നാല് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിരേ വന്ന കണ്ടയെനര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

സഹോദരിയുടെ വിവാഹത്തിനായി നാട്ടിലെത്തിയ രഞ്ജിത്തിനെ മംഗലാപുരത്തെ കോളജിലേക്ക് കൊണ്ടാക്കാന്‍ പോവുകയായിരുന്നു കുടുംബം.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 313
Latest Updates