1 GBP = 104.27
breaking news

ലിവര്‍പൂളില്‍ ആര്‍പ്പ് വിളികള്‍ ഉയര്‍ന്നു…. അക്കാളിന്റെ (ACAL) നേതൃത്വത്തില്‍ ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി…..

ലിവര്‍പൂളില്‍ ആര്‍പ്പ് വിളികള്‍ ഉയര്‍ന്നു…. അക്കാളിന്റെ (ACAL) നേതൃത്വത്തില്‍ ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി…..

ടോം ജോസ് തടിയംപാട്

ലിവര്‍പ്പൂളില്‍ ഓണത്തിന് തുടക്കം കുറിച്ചു കൊണ്ട് ലിവര്‍പൂളിലെ ശ്രദ്ധേയമായ മലയാളി അസോസിയേഷനുകളില്‍ ഒന്നായ ഏഷ്യന്‍ കള്‍ച്ചര്‍ അസോസിയേഷന്‍ ലിവര്‍പൂള്‍ (ACAL)ന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ ഫസാക്കെര്‍ലി റെയില്‍വേ ക്ലബ്ബില്‍ കിടിലന്‍ ഓണാഘോഷപരിപാടികള്‍ നടന്നു.

രാവിലെ ആരംഭിച്ച കസേരകളിയോടു കൂടിയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. പിന്നിട് ലെമണ്‍ ഓണ്‍ ദി സ്പൂണ്‍, പുരുഷന്‍മാരുടെയും സ്ത്രികളുടെയും വടംവലി മത്സരം എന്നിവയും നടന്നു. തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യ അതിനു ശേഷം ACALന്റെ കമ്മറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ നിലവിളക്ക് കൊളുത്തി ചടങ്ങുകള്‍ക്ക് തുടക്കമിട്ടു.

സ്വാഗതം ആശംസിച്ച ACALന്റെ പ്രസിഡന്റ് ജിജിമോന്‍ മാത്യു ഓണം സ്‌നേഹത്തിന്റെ സൗഹാര്‍ദത്തിന്റെയും ഉത്സവമാണ് അതുകൊണ്ട് മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും അവരുടെ സ്വഭാവ വകഭേദങ്ങളാണ് എന്ന് കണ്ട് അംഗീകരിക്കാന്‍ നമുക്ക് കഴിയണമെന്ന് രാമന്‍ നടത്തിയ രാവണ വധം ഉദാഹരിച്ചു പറഞ്ഞു .

ആശയ സമ്പുഷ്ടമായ ഓണസന്ദേശം ഓസ്റ്റിന്‍ ഷേര്‍ഫിന്‍ നല്‍കി. നാനാര്‍ത്ഥത്തില്‍ ഏകത്വം എന്ന മഹത്തായ സന്ദേശം ലോകത്തിന് നല്‍കിയ ഭാരതത്തില്‍ നിന്നും ഇന്നുയരുന്ന അസഹിഷ്ണുതയുടെ ശബ്ദം എന്നെ ഭയപ്പെടുത്തുന്നു എന്നും.ഓസ്റ്റിന്‍ പറഞ്ഞു.

പിന്നിട് കാണികളെ അമ്പരപ്പിക്കുന്ന തകര്‍പ്പന്‍ കലാപരിപാടികളാണ് അരങ്ങേറിയത്. എല്ലാ കലാപരിപാടികളും ഒന്നിന് ഒന്ന് മെച്ചമായിരുന്നു. വൈകുന്നരം 5 മണിവരെ കലാപരിപാടികള്‍ തുടര്‍ന്നു.

GCSCക്ക് ഉന്നത വിജയം നേടിയ കുട്ടികളെ അഭിനന്ദിച്ചു. പിന്നിട് കലാപരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് സമ്മാന വിതരണവും നടന്നു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more