1 GBP = 103.92

മയക്കുമരുന്ന് നൽകി 16 കാരിക്ക് പീഡനം: ധ്യാനകേന്ദ്രത്തെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന്

മയക്കുമരുന്ന് നൽകി 16 കാരിക്ക് പീഡനം: ധ്യാനകേന്ദ്രത്തെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന്

കൊച്ചി: സ്​കൂളിൽ നിന്ന്​ പുറത്തുകൊണ്ടു​ ​പോയി മയക്കുമരുന്നു നൽകി ഉന്നതരായ പലരും പീഡിപ്പിച്ചെന്ന 16 കാരിയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് സമഗ്രാന്വേഷണത്തിന്​ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. കോയമ്പത്തൂരിൽ ധ്യാനത്തിന് പോയ ഭാര്യയും മൂന്നു പെൺമക്കളും ധ്യാന കേന്ദ്രം നടത്തിപ്പുകാര​ന്റെ തടവിലാണെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളം സ്വദേശി സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജിയിലാണ്​ ഉത്തരവ്. തുടർന്ന് പെൺകുട്ടികളേയും മാതാവിനെയും എസ്.എൻ.വി സദനത്തിൽ പാർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു.

സെബാസ്റ്റ്യൻ കുണ്ടുകുളം അടക്കമുള്ളവർ കോയമ്പത്തൂരിലെ മധുക്കരയിൽ നടത്തുന്ന ആശ്രമത്തിൽ ധ്യാനത്തിന് പോയ ഭാര്യയും മക്കളെയും തടങ്കലിൽ പാർപ്പിച്ചെന്ന് ആരോപിച്ചാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്​. പൊലീസ്​ മാതാവിനൊപ്പം കുട്ടികളെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ്​ കാക്കനാട്ടെ സ്വകാര്യ സ്‌കൂളിൽ പഠിക്കുമ്പോൾ സമുന്നതരായ വ്യക്തികൾ ലൈംഗികമായി പീഡിപ്പിച്ചതായി പെൺകുട്ടി വെളിപ്പെടുത്തിയത്. കോടതിയുടെ നിർദ്ദേശ പ്രകാരം എറണാകുളം സെൻ​ട്രൽ പൊലീസ്​ കുട്ടിക​ളുടെ മൊഴിയെടുത്ത്​ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമപ്രകാരം കേസെടുത്തു.

2012 മുതൽ 2017 ജനുവരി വരെ പല ദിവസങ്ങളിലും മയക്കു മരുന്നു കലർന്ന മിഠായികൾ നൽകി സ്‌കൂൾ വാനിൽ കയറ്റി സെന്റ് തോമസ് മൗണ്ട്, ദേജാവു, എറണാകുളത്തെ ബിഷപ് ഹൗസ് എന്നിവിടങ്ങളിലെത്തിച്ച് ലൈംഗീകമായി ചൂഷണം ചെയ്തുവെന്നാണ് പെൺകുട്ടിയുടെ മൊഴി. കുട്ടികളുടെ അമ്മയുടെ ഇഷ്​ടപ്രകാരം കഴിഞ്ഞ ചൊവാഴ്​ച അവരുടെ സ്​നേഹിതക്കൊപ്പം കോടതി നാലു പേരെയും വിട്ടയച്ചിരുന്നു.
ധ്യാന കേന്ദ്രം നടത്തിപ്പുകാരനായ സെബാസ്റ്റ്യൻ കുണ്ടുകുളം സമാന്തര ചർച്ച് നടത്തുകയാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ധ്യാനകേന്ദ്രത്തിൽ കുട്ടികളെ മസ്തിഷ്‌ക പ്രക്ഷാളനം നടത്തിയതായും പൊലീസ് പറയുന്നു. കുട്ടികൾ നൽകിയ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും വീണ്ടും കൗൺസിലിംഗ്​ നട​ത്തണമെന്ന് മന:ശാസ്ത്ര വിദഗ്ദ്​ധൻ അറിയിച്ചതായും സർക്കാർ വ്യക്​തമാക്കി. കോയമ്പത്തൂരിലെ ധ്യാനകേന്ദ്രത്തെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് പൊലിസ് വാദിച്ചു. പൊലീസ് വിശദമായ അന്വേഷണം നടത്തണമെന്ന് വാക്കാൽനിർദേശിച്ച കോടതി ഭാര്യയും ഭർത്താവും തമ്മിൽ മധ്യസ്ഥ ചർച്ച നടത്താൻ നിർദേശിച്ച്​ ഇന്നലെ വൈകിട്ടു വരെ വിട്ടു.
കഴിഞ്ഞ ദിവസം കുട്ടികളും മാതാവും താമസിച്ചത് ഇതേ സംഘത്തിൽപ്പെട്ട ആളുകളുടെ വീട്ടിലാണെന്നും അവിടെ നിന്നു മാറ്റണണമെന്നും പൊലീസ് വാദിച്ചു. തുടർന്ന് കുട്ടികളെയും മാതാവിനെയും ചേംബറിൽ കൊണ്ടു പോയി സംസാരിച്ച ശേഷമാണ് എസ്.എൻ.വി സദനത്തിലേക്ക് മാറ്റാൻ നിർദ്ദേശിച്ചത്​. കേസ്​ വീണ്ടും തിങ്കളാഴ്​ച പരിഗണിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more