1 GBP = 103.14

അഭിഷേകാഗ്നിയുടെ നിറവിൽ മാഞ്ചസ്റ്റർ ; ദൈവവചനത്തിന് ചെവി കൊടുക്കുമ്പോഴേ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകു എന്ന് മാർ ജോസഫ് സ്രാമ്പിക്കൽ

അഭിഷേകാഗ്നിയുടെ നിറവിൽ മാഞ്ചസ്റ്റർ ; ദൈവവചനത്തിന് ചെവി കൊടുക്കുമ്പോഴേ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകു എന്ന് മാർ ജോസഫ് സ്രാമ്പിക്കൽ

ഫാ. ബിജു ജോസഫ്

മാഞ്ചസ്റ്റർ: ലോകത്തിലെ ഏറ്റവും സമ്പന്നമായ ഫുട്ബോൾ സിറ്റികളിലൊന്നായ മാഞ്ചസ്റ്ററിനെ, ആത്മീയതയിലും ഉയർന്ന തലത്തിലെത്തിച്ച് കൊണ്ട് തിരുവചനത്തിന്റെ അഭിഷേകാഗ്നി ഇന്നലെ മാഞ്ചസ്റ്റർ ഷെറിഡിയൻ സ്യൂട്ടിൽ പെയ്തിറങ്ങി. ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ ലോക പ്രശസ്ത വചന പ്രഘോഷകൻ റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിച്ച ഏകദിന കൺവൻഷൻ ഇന്നലെ ആയിരങ്ങൾക്ക് പുത്തൻ ഉണർവ്വ് നൽകി. പിതാവായ ദൈവത്തിന്റെ മക്കളാണ് നാം എല്ലാവരും എന്ന ചിന്തയിൽ, ദൈവത്തിന്റെ മക്കൾക്ക് ചേരുന്ന രീതിയിൽ ജീവിക്കണമെന്ന് അദ്ദേഹം വിശ്വാസികളെ ഓർമ്മിപ്പിച്ചു. പിതാവായ ദൈവത്തിന്റെ പക്കൽ ഈശോയും പരിശുദ്ധാത്മാവും എപ്പോഴും നമുക്ക് വേണ്ടി മാധ്യസ്ഥം വഹിക്കുന്നുവെന്നും മാലാഖമാരുടെ സംരക്ഷണത്തിലാണ് ദൈവമക്കളായ നാമെല്ലാവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാഞ്ചസ്റ്റർ റീജിയണിലെ വിവിധ വി. കുർബ്ബാന കേന്ദ്രങ്ങളിൽ നിന്ന് രാവിലെ 9 മണിയോടെ കോച്ചുകളിലും സ്വകാര്യ വാഹനങ്ങളിലുമായി വിശ്വാസികൾ എത്തിച്ചേർന്നു. റീജിയൺ ഡയറക്ടർ റവ. ഫാ. സജിമോൻ മലയിൽ പുത്തൻപുരയുടെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തിൽ ഒരുക്കിയ കൺവൻഷൻ വേദിയിൽ റവ. ഫാ. സാംസൺ കോട്ടൂരും ദൈവവചനം പങ്കു വച്ചു.

പതിവ് പോലെ ജപമാല, ആരാധനാഗീതങ്ങൾ, ബൈബിൾ പ്രഭാഷണങ്ങൾ, വി. കുർബ്ബാന, ദിവ്യകാരുണ്യ പ്രദക്ഷിണത്തോടൊപ്പമുള്ള ആരാധന തുടങ്ങിയ തിരുക്കർമ്മങ്ങൾ വിശ്വാസികൾക്ക് നവചൈതന്യം പകർന്നു. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികനായ വി. ബലിയിൽ റീജിയണ് അകത്തു നിന്നും പുറത്തു നിന്നും നിരവധി വൈദികർ സഹകാർമ്മികരായി.

മർത്തായെ പോലെ തിടുക്കം കാണിച്ച് ഓടി നടക്കുമ്പോഴല്ല, മറിയത്തെ പോലെ ഈശോയുടെ അടുത്തിരുന്ന് തിരുവചനം ശ്രവിക്കുമ്പോഴാണ് പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുന്നതെന്ന് മാർ സ്രാമ്പിക്കൽ പറഞ്ഞു. ഈശോയുടെ അടുത്തിരുന്ന് വചനം ശ്രവിച്ച മറിയത്തിന് ഉണ്ടായിരുന്ന ആഴമായ വിശ്വാസമാണ് ഈശോ ലാസറിനെ ഉയിർപ്പിക്കാൻ പ്രധാന കാരണമായത്. നമ്മുടെ ഭവനങ്ങളിലും ജീവിതത്തിലുമുള്ള പ്രശ്നങ്ങൾക്കും പരിഹാരം കാണുവാൻ ഈശോയുടെ തിരുവചനം കേൾക്കണമെന്ന് അദ്ദേഹം വിശ്വാസികളെ ഓർമ്മിപ്പിച്ചു.

അഭിഷേകാഗ്നിയുടെ നാലാം ദിനം ഇന്ന് കേംബ്രിഡ്ജിൽ നടക്കും. Cathedral of St . John the Baptist , Cathedral House , Unthank Road , Norwich , NR22PA ൽ രാവിലെ 9 മണിക്ക് ശുശ്രൂഷകൾ ആരംഭിക്കും. റീജിയണൽ കോ-ഓർഡിനേറ്റർ റവ. ഫാ. ടെറിൻ മുള്ളക്കരയുടെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തിൽ കൺവൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

അഭിഷേകാഗ്നിയുടെ അഞ്ചാം ദിനം നാളെ (വ്യാഴം) കവൻട്രി റീജിയണിൽ നടക്കും. ബർമ്മിങ്ഹാം New Bingly Hall – ൽ നടക്കാനിരിക്കുന്ന കൺവൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കോ – ഓർഡിനേറ്റർ റവ. ഫാ. ജെയ്‌സൺ കരിപ്പായി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more