1 GBP = 103.12

ബ്രിസ്റ്റോൾ – കാർഡിഫ് റീജിയണിൽ ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന അഭിഷേകാഗ്നി കൺവൻഷൻ ഒക്ടോബർ 28ന്; മുന്നൊരുക്ക പ്രാർത്ഥന ഒക്ടോബർ 15ന് കാർഡിഫിൽ

ബ്രിസ്റ്റോൾ – കാർഡിഫ് റീജിയണിൽ ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന അഭിഷേകാഗ്നി കൺവൻഷൻ ഒക്ടോബർ 28ന്; മുന്നൊരുക്ക പ്രാർത്ഥന ഒക്ടോബർ 15ന് കാർഡിഫിൽ

ബ്രിസ്റ്റോൾ കാർഡിഫ് റീജിയണിൽ ലോക പ്രശസ്ത വചന പ്രഘോഷകനും സെഹിയോൻ മിനിസ്ട്രിയുടെ സ്ഥാപകനുമായ ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന ഏകദിന കൺവൻഷൻ ഒക്ടോബർ 28 ശനിയാഴ്ച 10 മണി മുതൽ 6 മണി വരെ കാർഡിഫിലെ കോർപസ് ക്രൈസ്റ്റ് ഹൈ സ്‌കൂളിൽ വച്ച് നടത്തപ്പെടും.
റീജിയണിൽ നടത്തപ്പെടുന്ന കൺവൻഷന്റെ ആത്മീയ വിജയത്തിനായിട്ടുള്ള ഏകദിന ഒരുക്ക പ്രാർത്ഥന താഴെ പറയുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്നു.
ഒക്ടോബർ 15ന്, ഉച്ച തിരിഞ്ഞു 2.45ന് ജപമാല, 3 മണിക്ക് മലയാളം കുർബാന, 4.15ന് ആരാധന, 4.45ന് വോളന്റിയേഴ്‌സ് ഷോർട്ട് മീറ്റിങ്.
വിലാസം:
St. Philip Evans Catholic Church
Llanedeym drive
CF239UL
Cardif

ബ്രിസ്റ്റോൾ കാർഡിഫ് റീജിയണിലെ വിവിധ മാസ് സെന്ററുകളിൽ വൈദികരുടെ നേതൃത്വത്തിൽ മധ്യസ്ഥ പ്രാർത്ഥനയും റീജിയണിലെ ഓരോ കുടുംബങ്ങളിലും ആത്മീയ വിജയത്തിനായുള്ള പ്രത്യേക പ്രാർത്ഥനകളും നടന്നു വരുന്നു. അതോടൊപ്പം ഒക്ടോബർ 1 മുതൽ 28 വരെ കൺവൻഷന്റെ വിജയത്തിനായി റീജിയണിലെ മുഴുവൻ മാസ് സെന്ററുകളെയും ഉൾപ്പെടുത്തി റോസറി ചെയിനും നടന്നു വരുന്നു.
ഒക്ടോബർ 15 നു നടക്കുന്ന ഒരുക്കധ്യാനത്തിൽ എല്ലാ വിശ്വാസികളും പ്രത്യേകിച്ച് വോളന്റിയേഴ്‌സും സംബന്ധിക്കണമെന്നു എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, SMBCR ഡയറക്ടർ ഫാ. പോൾ വെട്ടിക്കാട്ട്, ട്രസ്റ്റി ഫിലിപ്പ് കണ്ടോത്ത്, ജോയിന്റ് ട്രസ്റ്റിമാരായ റോയ് സെബാസ്റ്റ്യൻ, ജോസി മാത്യു, ജോൺസൻ പഴംപള്ളിൽ, ഷിജോ തോമസ് എന്നിവർ പ്രത്യേകം ക്ഷണിക്കുകയും ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more