1 GBP = 103.89

അഭിഷേകാഗ്നി രണ്ടാം ബൈബിൾ കൺവൻഷൻ 2018 ഒക്ടോബർ 20 മുതൽ നവംബർ 4 വരെ…

അഭിഷേകാഗ്നി രണ്ടാം ബൈബിൾ കൺവൻഷൻ 2018 ഒക്ടോബർ 20 മുതൽ നവംബർ 4 വരെ…

ഫാ. ബിജു കുന്നയ്‌ക്കാട്ട്
പ്രസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന അഭിഷേകാഗ്നി രണ്ടാം ബൈബിൾ കൺവൻഷൻ 2018 ഒക്ടോബർ 20 മുതൽ നവംബർ 4 വരെ തീയതികളിൽ നടക്കും. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ രക്ഷാധികാരിയും വികാരി ജനറാൾ റവ. ഡോ. മാത്യു ചൂരപ്പൊയ്കയിൽ ജനറൽ കോർഡിനേറ്ററും രൂപതാ ന്യൂ ഇവാഞ്ചലൈസേഷൻ ഡയറക്ടർ റവ. ഫാ. സോജി ഓലിക്കൽ ജനറൽ കൺവീനറുമായുള്ള ഏകദിന ധ്യാനശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നത് സുപ്രസിദ്ധ വചനപ്രഘോഷകനും സെഹിയോൻ മിനിസ്ട്രീസ് ഡയറക്ടറുമായ റവ. ഫാ. സേവ്യർഖാൻ വട്ടായിലാണ്.

ഒക്ടോബർ 20ന് കവൻട്രിയിലും 21ന് സ്കോട്ട്ലൻഡിലും 24ന് പ്രസ്റ്റണിലും 26ന് കേംബ്രിഡ്ജിലും 27ന് സൗത്താംപ്റ്റണിലും 28ന് ബ്രിസ്റ്റോൾ – കാർഡിഫിലും നവംബർ 3ന് മാഞ്ചസ്റ്ററിലും 4ന് ലണ്ടനിലും കൺവൻഷനുകൾ നടക്കും. എല്ലാ ദിവസങ്ങളിലും രാവിലെ 9 മുതൽ വൈകീട്ട് 5 മണി വരെയായിരിക്കും ശുശ്രൂഷകൾ. റീജിയണൽ ഡയറക്ടർമാരായ റവ. ഫാ. ജെയ്‌സൺ കരിപ്പായി, റവ. ഫാ. ജോസഫ് വെമ്പാടുംന്തറ VC, റവ. ഡോ. മാത്യു ചൂരപ്പൊയ്കയിൽ, റവ. ഫാ. ഫിലിപ്പ് പന്തമാക്കൽ, റവ. ഫാ. ടോമി ചിറയ്ക്കൽ മണവാളൻ, റവ. ഫാ. പോൾ വെട്ടിക്കാട്ട് CST , റവ. ഫാ. സജിമോൻ മലയിൽ പുത്തൻപുരയിൽ, റവ. ഫാ. ജോസ് അന്ത്യാംകുളം MCBS തുടങ്ങിയവർ വിവിധ റീജിയണുകളിലെ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ശുശ്രൂഷകളുടെ വിജയത്തിന് ദൈവാനുഗ്രഹ സമൃദ്ധിക്കായി പ്രാർത്ഥിക്കുന്നതിനായി ഒക്ടോബർ 19ന് വൈകീട്ട് 6 മുതൽ raathri 12 വരെ ജാഗരണാപ്രാർത്ഥനയും ദിവ്യകാരുണ്യ ആരാധനയും പ്രെസ്റ്റൻ സെന്റ് അൽഫോൻസാ കത്തീഡ്രൽ പ്രെസ്റ്റണിൽ ക്രമീകരിച്ചിട്ടുണ്ട്. വിശ്വാസികളെല്ലാവരും ധ്യാനത്തിൽ പങ്കുചേരുവാൻ വേണ്ട ക്രമീകരണങ്ങൾ മുൻകൂട്ടി നടത്തണമെന്നും പ്രാർത്ഥിചൊരുങ്ങണമെന്നും രൂപതാധ്യക്ഷൻ മാർ ജോസഫ് ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more