1 GBP = 103.55
breaking news

ബോൺമൗത്തിലെ അഭിഷേകാഗ്നി വേദി നിറഞ്ഞു കവിഞ്ഞു വിശ്വാസികളും അനുഗ്രഹങ്ങളും; സൗത്താംപ്റ്റൺ റീജിയൻ കൺവൻഷൻ ചരിത്രമായി; ഇന്ന് ബ്രിസ്റ്റോൾ – കാർഡിഫിൽ, നാളെ സമാപന ദിനം ലണ്ടനിൽ….

ബോൺമൗത്തിലെ അഭിഷേകാഗ്നി വേദി നിറഞ്ഞു കവിഞ്ഞു വിശ്വാസികളും അനുഗ്രഹങ്ങളും; സൗത്താംപ്റ്റൺ റീജിയൻ കൺവൻഷൻ ചരിത്രമായി; ഇന്ന് ബ്രിസ്റ്റോൾ – കാർഡിഫിൽ, നാളെ സമാപന ദിനം ലണ്ടനിൽ….

ഫാ. ബിജു ജോസഫ്

സൗത്താംപ്റ്റൺ: ദൈവം തന്റെ ജനത്തെ ഒരുമിച്ചു കൂട്ടിയപ്പോൾ സംഘാടകർ പോലും പ്രതീക്ഷിച്ചതിനെക്കാളേറെ വിശ്വാസികൾ ഒഴുകിയെത്തിയ സൗത്താംപ്റ്റൺ റീജിയൺ അഭിഷേകാഗ്നി ഭക്തിസാന്ദ്രമായി. ബോൺമൗത്ത്‌ ലൈഫ് സെന്ററിലേക്ക് വിശ്വാസികൾ ആയിരങ്ങളായി ഒഴുകിയെത്തിയപ്പോൾ സൗത്താംപ്റ്റണിൽ മലയാളി വിശ്വാസികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടായ്മയായി മാറി. രാവിലെ 9 മണിക്ക് ജപമാലയുടെ ആരംഭിച്ച കൺവൻഷന്‌ റീജിയണൽ കോർഡിനേറ്റർ റവ. ഫാ. ടോമി ചിറയ്ക്കൽ മണവാളൻ സ്വാഗതം ആശംസിച്ചു. തുടർന്ന് നടന്ന ആരാധനസ്തുതി സ്തോത്രങ്ങൾക്ക് ശേഷം സെഹിയോൻ മിനിസ്ട്രീസ് ഡയറക്ടർ റവ. ഫാ. സേവ്യർ ഖാൻ വട്ടായിലും സെഹിയോൻ യുകെയുടെ സാരഥി റവ. ഫാ. സോജി ഓലിക്കലും പ്രസംഗിച്ചു.

വിശ്വാസത്തോടെ പ്രാർത്ഥിക്കുന്ന ഏതു കാര്യവും സാധിച്ചു കിട്ടുമെന്ന് റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ സുവിശേഷ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. വിശ്വസിച്ചു പ്രാർത്ഥിച്ചു അത്ഭുതകരമായ സൗഖ്യങ്ങളും അനുഗ്രഹങ്ങളും നേടിയവരുടെ അനുഭവസാക്ഷ്യങ്ങളും വേദിയിൽ പങ്കു വച്ചു. വിശ്വസിച്ചു അനുഗ്രഹം നേടിയവരുടെ കഥകളാണ് സുവിശേഷത്തിൽ ഉടനീളം കാണുന്നതെന്നും ഫാ. വട്ടായിൽ പറഞ്ഞു.

കൺവൻഷൻ സമാപിച്ചത് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അർപ്പിച്ച ദിവ്യബലിയോടെയായിരുന്നു. പത്രോസിനെ സഭയുടെ അടിസ്ഥാനമായി ഈശോ സ്ഥാപിക്കുന്ന തിരുവചനഭാഗമാണ് സുവിശേഷഭാഗമായി വായിക്കപ്പെട്ടത്. ഈശോയുടെ മുൻപിൽ തടസമായി നിൽക്കുന്ന പാറയായല്ല, ഈശോയ്ക്ക് വേണ്ടി മരിക്കാൻ പോലും തയ്യാറായ വിശ്വാസത്തിന്റെ ഉറപ്പുള്ള പാറയായി വി. പത്രോസ് മാറിയെന്ന് സന്ദേശത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. വി. കുർബ്ബാനയിൽ മാർ സ്രാമ്പിക്കലിനോടൊപ്പം നിരവധി വൈദികരും വി. ബലിയിൽ സഹകാർമ്മികരായി. കോ-ഓർഡിനേറ്റർ റവ. ഫാ. ചിറയ്ക്കൽ മണവാളന്റെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തിലാണ് കൺവൻഷൻ ക്രമീകരണങ്ങൾ നടത്തിയത്.

ഇന്ന് ബ്രിസ്റ്റോൾ – കാർഡിഫ് റീജിയണിൽ ഏകദിന അഭിഷേകാഗ്നി കൺവൻഷൻ നടക്കും. Corpus Christy RC High School , Ty-Draw Rd, Lisvane, Cardiff CF23 6XL – ൽ രാവിലെ 9 മണിക്ക് ശുശ്രൂഷകൾ ആരംഭിക്കും. റവ. ഫാ. പോൾ വെട്ടിക്കാട്ടിന്റെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തിലാണ് കൺവൻഷൻ ഒരുക്കുന്നത്.

കൺവൻഷന്റെ സമാപന ദിനമായ നാളെ ഞായറാഴ്ച ലണ്ടൻ റീജിയണിൽ അഭിഷേകാഗ്നി കൺവൻഷൻ പെയ്തിറങ്ങും. Allianz Park, Greenlands Lanes, Hendon, London NW4 1RL – ൽ രാവിലെ 9 മുതൽ ശുശ്രൂഷകൾ ആരംഭിക്കും. റവ. ഫാ. ജോസ് അന്ത്യാംകുളത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയംഗങ്ങളാണ് കൺവൻഷന്റെ ഒരുക്കങ്ങൾ നടത്തുന്നത്. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെയും സെഹിയോൻ ശുശ്രൂഷകളുടെ ഡയറക്ടർ റവ. ഫാ. സേവ്യർ ഖാൻ വട്ടായിലിന്റെയും നേതൃത്വത്തിലാണ് പ്രഥമ ഗ്രേറ്റ് ബ്രിട്ടൺ അഭിഷേകാഗ്നി കൺവൻഷൻ നടക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more