1 GBP = 103.12

തിരുവല്ലയില്‍ വിദ്യാര്‍ത്ഥിനി തീപിടിച്ച് മരിച്ച സംഭവം; ആത്മഹത്യയാണെന്ന് പൊലീസ്

തിരുവല്ലയില്‍ വിദ്യാര്‍ത്ഥിനി തീപിടിച്ച് മരിച്ച സംഭവം; ആത്മഹത്യയാണെന്ന് പൊലീസ്

തിരുവല്ല: തിരുവല്ലയില്‍ കിടപ്പുമുറിക്ക് തീപിടിച്ച് വിദ്യാര്‍ത്ഥിനി പൊള്ളലേറ്റ് മരിച്ച സംഭവം ആത്മഹത്യയാണെന്ന് പൊലീസ്. മഞ്ഞാടി നിക്കോള്‍സണ്‍ സിറിയന്‍ യാക്കോബേറ്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ടി.എ.അഭിരാമി (15)യാണ് തിങ്കളാഴ്ച രാവിലെ തീപിടിച്ച് മരിച്ചത്. പെണ്‍കുട്ടി മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി ജീവനൊടുക്കിയതാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു, സഹോദരന്റെ ബാഗില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കിട്ടിയതായും പൊലീസ് വ്യക്തമാക്കി.

രാവിലെ 10.45ന് മാതാവ് സുധയുടെയും ഇളയ സഹോദരന്‍ എട്ടാം ക്ലാസുകാരന്‍ അഭിജിത്തിന്റെയും നിലവിളി കേട്ടാണ് ബന്ധുക്കള്‍ ഇവിടേക്ക് ഓടിയെത്തുന്നത്. ഈ സമയം വീടിന്റെ മേല്‍ക്കൂര ഉള്‍പ്പടെ കത്തി തഴേക്ക് പതിക്കുകയായിരുന്നു. വിദ്യാഭ്യാസ ബന്ദ് ആയിരുന്നതിനാല്‍ രാവിലെ സ്‌കൂളില്‍ പോയി മടങ്ങിയെത്തിയതായിരുന്നു അഭിരാമി.

പിന്നീട് പത്താം ക്‌ളാസുകാര്‍ക്ക് സ്‌പെഷ്യല്‍ ക്‌ളാസ് ഉള്ളതായി സ്‌കൂളില്‍ നിന്ന് ഫോണ്‍വിളി വന്നതോടെ വേഷം മാറാന്‍ മുറിയിലേക്ക് കയറുകയായിരുന്നു. മുറിയില്‍ കയറി കതക് അടച്ചതിന് പിന്നാലെ തീയാളി പടരുകയായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. നിര്‍ധന കുടുംബാംഗമായ അഭിരാമിയുടെ പിതാവ് അജി ചുമട്ടു തൊഴിലാളിയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more