1 GBP = 103.76

അഭിമന്യു കൊലക്കേസിലെ മുഖ്യ പ്രതികൾക്കായി തിരച്ചിൽ ശക്തം

അഭിമന്യു കൊലക്കേസിലെ മുഖ്യ പ്രതികൾക്കായി തിരച്ചിൽ ശക്തം

എറണാകുളം: മഹാരാജാസ് കോളേജിലെ രണ്ടാംവർഷ വിദ്യാർഥിയും എസ് എഫ് ഐ നേതാവുമായിരുന്ന അഭിമന്യുവിന്‍റെ കൊലപാതകത്തിൽ മുഖ്യപ്രതി മുഹമ്മദ്‌ അടക്കമുള്ളവർക്കായി തിരച്ചിൽ ശക്തമാക്കി. കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് തിരച്ചിൽ സജീവമാക്കിയത്.

അതേസമയം, കഴിഞ്ഞദിവസം അറസ്റ്റിലായ സൈഫുദീനെ റിമാൻഡ് ചെയ്തു. രണ്ടു ദിവസം മുമ്പേ കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തു വരികയായിരുന്നു. അക്രമികൾക്ക് രക്ഷപെടാൻ വാഹനങ്ങൾ ഒരുക്കി കൊടുത്തത് സൈഫുദീനാണ് എന്നു പൊലീസ് പറയുന്നു. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്യപ്പെട്ടവരുടെ എണ്ണം നാലായി.

ഈ ദിവസങ്ങളിൽ കരുതൽ തടങ്കലിൽ ആയ പലരും വിവിധ പൊലീസ് സ്റ്റേഷനുകളിൽ ചോദ്യം ചെയ്യൽ നേരിടുകയാണ്. പ്രതികളുമായി നേരിട്ടു ബന്ധമുള്ളവരെയാണ് പൊലീസ് ലക്ഷ്യമിടുന്നത്. ഇതുവരെ അറസ്റ്റിലായ നാലുപേർക്കും കൊലപാതകവുമായി നേരിട്ടു ബന്ധമില്ല. കേസിൽ യു എ പി എ ചുമത്തുന്ന കാര്യവും പൊലീസിന്‍റെ സജീവപരിഗണയിലാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more