1 GBP = 104.11

യേശുദാസിന്റെ ശബ്ദത്തോട് സാമ്യം; കേരളം തഴഞ്ഞ അഭിജിത്തിന് അന്താരാഷ്ട്ര പുരസ്‌കാരം

യേശുദാസിന്റെ ശബ്ദത്തോട് സാമ്യം; കേരളം തഴഞ്ഞ അഭിജിത്തിന് അന്താരാഷ്ട്ര പുരസ്‌കാരം

യേശുദാസിന്റെ ശബ്ദത്തോട് സാമ്യമുണ്ടെന്ന കാരണം പറഞ്ഞ് സംസ്ഥാന ചലച്ചിത്രപുരസ്‌കാരം നിഷേധിക്കപ്പെട്ട അഭിജിത് വിജയനെ തേടി രാജ്യാന്തര പുരസ്‌കാരം.

ടൊറന്റോ ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ്‌സ് 2018-ലെ മികച്ച ഗായകനുള്ള പുരസ്‌കാരമാണ് അഭിജിത്തിന് ലഭിച്ചത്. സംസ്ഥാന പുരസ്‌കാരം നിഷേധിക്കപ്പെട്ടപ്പോള്‍ അഭിജിത്തിനൊപ്പം നിന്ന സോഷ്യല്‍ മീഡിയ, ഇപ്പോള്‍ അദ്ദേഹത്തിന് ആശംസകള്‍ നേരുന്ന തിരക്കിലാണ്.

ആകാശമിഠായി എന്ന ജയറാം ചിത്രത്തിലെ ‘ആകാശപാലകൊമ്പത്ത്’ എന്ന് തുടങ്ങുന്ന ഗാനത്തിനാണ് അവാര്‍ഡ്. ഈ നേട്ടത്തിന്റെ സന്തോഷം ആരാധകരുമായി പങ്കുവയ്ക്കുന്ന അഭിജിത്തിന്റെ വീഡിയോ നടന്‍ ജയറാം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ജനകീയ വോട്ടെടുപ്പിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്. ഇതറിഞ്ഞപ്പോള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷം തോന്നിയെന്ന് അഭിജിത്ത് പറയുന്നു. അഭിജിത്തിന്റെ ആദ്യ ഗാനം കൂടിയാണിത്.

യേശുദാസിന്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന് പറഞ്ഞാണ് അഭിജിത്തിന് പോയവര്‍ഷത്തെ സംസ്ഥാന പുരസ്‌കാരം നിഷേധിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഭയാനകം എന്ന സിനിമയിലെ അഭിജിത്ത്
പാടിയ ‘കുട്ടനാടന്‍ കാറ്റു ചോദിക്കുന്നു’ എന്ന ഗാനമാണ് പുരസ്‌കാരത്തിനായി അവസാന റൗണ്ടില്‍ എത്തിയത്.

അവാര്‍ഡ് നിര്‍ണയ വേളയുടെ അവസാനഘട്ടത്തിലാണ് യേശുദാസല്ല, മറ്റൊരാളാണ് ഈ പാട്ട് പാടിയെതെന്ന് ജൂറി അംഗങ്ങള്‍ക്കു മനസിലായതെന്നും തുടര്‍ന്ന് അവാര്‍ഡ് നിഷേധിക്കുകയായിരുന്നുവെന്നുമായിരുന്നു ആരോപണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more