1 GBP = 103.12

അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഇടവകയുടെ കാവല്‍ പിതാവ് വി .ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും ഇടവക ദിനവും 2017 മെയ് 6 ,7 ശനി, ഞായര്‍ തീയതികളില്‍….

അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഇടവകയുടെ കാവല്‍ പിതാവ് വി .ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും ഇടവക ദിനവും 2017 മെയ് 6 ,7 ശനി, ഞായര്‍ തീയതികളില്‍….

രാജു വേലംകാല

അബര്‍ഡീന്‍: വി .ഗീവര്‍ഗ്ഗീസ് സഹദായുടെ നാമത്തില്‍ സ്‌കോട്ട്‌ലണ്ടിലെ ഏക ദേവാലയമായ അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഇടവകയുടെ കാവല്‍ പിതാവ് വി .ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും ഇടവക ദിനവും 2017 മെയ് 6 ,7 (ശനി,ഞായര്‍) തീയതികളില്‍ അബര്‍ഡീന്‍ മസ്ട്രിക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌ക്കോപ്പല്‍ പള്ളിയില്‍ വച്ച് റവ .ഫാ. മാത്യു എബ്രഹാം ആഴന്തറയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി.കുര്‍ബ്ബാനയും , വി.ഗീവര്‍ഗ്ഗീസ് സഹദായോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന, പാരമ്പര്യമായി നടത്തപ്പെടുന്ന പ്രദക്ഷിണം, ആശിര്‍വാദവും, കൈമുത്ത്, നേര്‍ച്ച , ആദ്യഫല ലേലം, നേര്‍ച്ച സദ്യ എന്നിവയോടു കൂടി പൂര്‍വ്വാധികം ഭംഗിയായി ആഘോഷിക്കുവാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നു.

6 – ↄo തീയതി ശനിയാഴ്ച വൈകുന്നേരം6.45 നു വികാരി റവ. ഫാ . എബിന്‍ മര്‍ക്കോസ് കൊടി ഉയര്‍ത്തുന്നതോടു കൂടി പെരുന്നാള്‍ ചടങ്ങുകള്‍ ആരംഭിക്കും.

തുടര്‍ന്ന് 7 നു സന്ധ്യാപ്രാര്‍ത്ഥനയും, ഉണ്ടായിരിക്കുന്നതും, 7ↄo  തീയതി ഞായറാഴ്ച രാവിലെ 11.45ന് പ്രഭാതനമസ്‌കാരവും തുടര്‍ന്ന് റവ . ഫാദര്‍. മാത്യു എബ്രഹാം ,ആഴന്തറയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി.കുര്‍ബ്ബാനയും, വി. ഗീവര്‍ഗിസ് സഹദായോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന, പ്രദക്ഷിണം, ആശീര്‍വാദം, കൈമുത്ത്, നേര്‍ച്ച, ആദ്യഫല ലേലം, നേര്‍ച്ച സദ്യഎന്നിവ ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് കൊടി താഴ്ത്തുന്നതോട് കൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ ചടങ്ങുകള്‍ അവസാനിക്കും. എല്ലാവരും വിശ്വാസത്തോടും പ്രാര്‍ത്ഥനയോടും കൂടി നേര്‍ച്ച കാഴ്ചകളുമായി വന്നു എല്ലാ ചടങ്ങുകളിലും സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ കര്‍ത്തൃനാമത്തില്‍ എല്ലാവരെയും ഞങ്ങള്‍ അബെര്‍ഡീന്‍ പള്ളിയിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.

NB: 1 .£ 30 അടച്ചു വി.കുര്‍ബ്ബാന ഏറ്റു നടത്തുന്നതിനു അവസരം ഉണ്ടായിരിക്കും.
2 . ലേലത്തിനുള്ള ലേല സാധനം എല്ലാ ഭവനങ്ങളില്‍ നിന്നും കൊണ്ടു വരേണ്ടതാണ്.
3 . എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ഞായറാഴ്ച രാവിലെ 11.45നു വി .കുര്‍ബ്ബാനയും, തലേ ദിവസം ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സണ്‍ഡേ സ്‌കൂളും ,7 മണിക്ക് പ്രാര്‍ത്ഥന യോഗവും തുടര്‍ന്ന് സന്ധ്യാ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും .

പള്ളിയുടെ വിലാസം:
St .ClementsEpiscopalChurch , Mastrick Drive , AB 16
6 UF ,Aberdeen , Scotland , UK .

വരുക ! സംബന്ധിക്കുക ! അനുഗ്രഹീതരാകുക !

കുടുതല്‍ വിവരങ്ങള്‍ക്കും, പള്ളി സംബന്ധമായ എല്ലാ ആവശ്യങ്ങള്‍ക്കും താഴെ പറയുന്നവരുമായി ബന്ധപ്പെടുക.

വികാരി – റവ ഫാ: എബിന്‍ മാര്‍ക്കോസ് – 07736547476
സെക്രട്ടറി – രാജു വേലംകാല – 07789411249, 01224 680500
ട്രഷറര്‍ – ജോണ്‍ വര്‍ഗീസ് – 07737783234, 01224 467104

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more