1 GBP =
breaking news

അബർഡീനിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ നവംബർ 5ന് ഞായറാഴ്ച ആഘോഷിക്കുന്നു…..

അബർഡീനിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ നവംബർ 5ന് ഞായറാഴ്ച ആഘോഷിക്കുന്നു…..

രാജു വേലംകാല
അബര്‍ഡീന്‍: അബര്‍ഡീന്‍ സെന്‍റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓർത്തഡോക്സ് പള്ളി യില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ നവംബർ മാസം 5- ↄo തീയതി ഞായറാഴ്ച ആഘോഷിക്കുന്നു.

അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്‍റ് ക്ലെമന്‍റ്സ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ 2017 നവംബർ മാസം 5-ↄo തിയ്യതി ഞായറാഴ്ച രാവിലെ 7 ന്‌ പ്രഭാത നമസ്കാരവും തുടര്‍ന്ന് റവ: ഫാ .എബിൻ ഊന്നുകല്ലുങ്കലിന്റെ മുഖ്യകര്‍മ്മികത്വത്തില്‍ വി.കുര്‍ബാനയും, തുടര്‍ന്നു പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും, ആശിര്‍വാദം, നേര്‍ച്ച എന്നിവയും ഉണ്ടായിരിക്കും.

പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുനാളിലും വി.കുര്‍ബാനയിലും വന്നു അനുഗ്രഹിതരാകുവാന്‍ അബര്‍ഡീനിലും പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാ സുറിയാനി ക്രിസ്ത്യാനികളെയും കർത്താവിന്റെ നാമത്തില്‍ ക്ഷണിച്ചു കൊള്ളുന്നു.

എല്ലാ മാസവും ഒന്നാമത്തേയും, മുന്നാമത്തെയും ഞായറാഴ്ച രാവിലെ 7ന്‌ അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്‍റ് ക്ലെമന്‍റ്സ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ പ്രഭാതനമസ്കാരവും വി.കുര്‍ബാനയും, മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും, ആശിര്‍വാദവും ഉണ്ടായിരിക്കും.

എല്ലാ മാസവും ഒന്നാമത്തേയും, മുന്നാമത്തെയും ശനിയാഴ്ചയും വൈകുന്നേരം 6 മണിക്ക് സണ്‍‌ഡേ സ്കൂള്‍ ക്ലാസും, തുടര്‍ന്ന് സന്ധ്യാപ്രാർത്ഥനയും അനുഗ്രഹ പ്രഭാഷണവും നടത്തപ്പെടുന്നു.

അബർഡീൻ സെൻറ് തോമസ് പള്ളിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഇന്റർ ചർച്ച് ക്വിസ് മത്സരത്തിൽ അബർഡീൻ സെന്റ് ജോർജ്‌ യാക്കോബായാ സുറീയാനി പള്ളിയെ പ്രതിനിധീകരിച്ചു പങ്കെടുത്ത ലിയാ പ്രീതിഷ്, മറിയ ജോബി, എയ്ഞ്ചൽ ജോർജ്‌ എന്നിവർ പങ്കെടുത്ത ടിം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

പങ്കെടുത്ത കുട്ടികളെ ഇടവക വികാരി റവ .ഫാ :എബിൻ ഊന്നുകല്ലുങ്കൽ ഇടവകയുടെ അനുമോദനം അറിയിക്കുകയുണ്ടായി.

പള്ളിയുടെ വിലാസം:-

St .Clements Episcopal Church , Mastrick Drive ,

AB 16 6 UF ,Aberdeen , Scotland , UK .

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more