1 GBP = 103.12

അബർഡീനിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപെരുന്നാൾ .നവംബർ 5ന് ഞായറാഴ്ച ആഘോഷിക്കുന്നു…..

അബർഡീനിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപെരുന്നാൾ .നവംബർ 5ന് ഞായറാഴ്ച ആഘോഷിക്കുന്നു…..

രാജു വേലംകാല

അബര്‍ഡീന്‍: അബര്‍ഡീന്‍ സെന്‍റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‍സ്‌ പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപെരുന്നാൾ നവംബർ മാസം 5- ↄo തീയതി ഞായാറാഴ്ച ആഘോഷിക്കുന്നു.

അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്‍റ് ക്ലെമന്‍റ്സ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ 2017 നവംബർ മാസം 5-ↄo തിയ്യതി ഞായറാഴ്ച രാവിലെ 7ന്‌ പ്രഭാത നമസ്കാരവും തുടര്‍ന്ന് റവ: ഫാ .എബിൻ ഊന്നുകല്ലുങ്കലിന്റെ മുഖ്യകര്‍മ്മികത്വത്തില്‍ വി.കുര്‍ബാനയും, തുടര്‍ന്നു പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും , ആശിര്‍വാദം, നേര്‍ച്ച എന്നിവയും ഉണ്ടായി രിക്കും.

പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുനാളിലും വി.കുര്‍ബാനയിലും വന്നു അനുഗ്രഹിതരകുവാന്‍ അബര്‍ഡീനിലും പരിസരപ്രദേശങ്ങളിലും ഉള്ള എല്ലാ സുറിയാനി ക്രിസ്ത്യാനികളെയും കതൃനാമത്തില്‍ ക്ഷണിച്ചു കൊള്ളുന്നു.

എല്ലാ മാസവും ഒന്നാമത്തേയും, മുന്നാമത്തെയും ഞായറാഴ്ച രാവിലെ 7 ന്‌അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്‍റ്ക്ലെമന്‍റ്സ്എപ്പിസ്കോപ്പല്‍ പള്ളിയില്‍ പ്രഭാതനമസ്കാരവും വി.കുര്‍ബാനയും, മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും, ആശിര്‍വാദം എന്നിവ ഉണ്ടായി രിക്കും.

എല്ലാ മാസവും ഒന്നാമത്തേയും, മുന്നാമത്തെയും ശനിയാഴ്ചയും വൈകുന്നേരം 6 മണിക്ക് സണ്‍‌ഡേ സ്കൂള്‍ ക്ലാസും, തുടര്‍ന്ന് സന്ധ്യാപ്രാർത്ഥനയും , അനുഗ്രഹ പ്രഭാഷണം എന്നിവയും നടത്തപ്പെടുന്നു.

പള്ളിയുടെ വിലാസം.

St .Clements Episcopal Church , Mastrick Drive ,

AB 16 6 UF ,Aberdeen , Scotland , UK .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more