1 GBP =
breaking news

അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി .ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും ഇടവക ദിനവും ആഘോഷിച്ചു…

അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി .ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും ഇടവക ദിനവും ആഘോഷിച്ചു…

രാജു വേലംകാല

അബര്‍ഡീന്‍: വി. ഗീവര്‍ഗ്ഗീസ് സഹദായുടെ നാമത്തില്‍ സ്‌കോട്ട്‌ലണ്ടിലെ ഏക ദേവാലയമായ അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ‘മിശിഹായുടെ സ്‌നേഹിതനും വിശ്വസ്തനുമായ മോര്‍ ഗീവര്‍ഗീസ് സഹദായേ നിനക്ക് സമാധാനം, സങ്കടപ്പെട്ടിരിക്കുന്നവര്‍ക്ക് സഹായങ്ങളെ ചൊരിഞ്ഞു കൊടുക്കുന്ന ദൈവത്തിന്റെ ശ്രീ ഭണ്ഡാരം അവിടുന്ന് തന്നെയാകുന്നുവല്ലോ’ എന്ന് മദ്ധ്യസ്ഥപ്പെടുന്നവര്‍ക്ക് അനുഗ്രഹത്തിന്റെ ശ്രീ ഭണ്ഡാരം തുറന്നു കിട്ടുന്ന അനുഭവങ്ങള്‍ പലരും പങ്കുവെക്കുന്ന ഈ ദേവാലയത്തിലെ വലിയ പെരുനാള്‍ അതിവിപുലമായി തന്നെ ഈ വര്‍ഷവും ആഘോഷിച്ചു.

ഇടവകയുടെ കാവല്‍ പിതാവ് വി .ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും ഇടവക ദിനവും 2017 മെയ് 6 ,7 (ശനി ,ഞായര്‍) തീയതികളില്‍ അബര്‍ഡീന്‍ മസ്ട്രിക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌ക്കോപ്പല്‍ പള്ളിയില്‍ വച്ച് റവ .ഫാ. മാത്യു എബ്രഹാം ആഴന്തറയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാനയും, വി.ഗീവര്‍ഗ്ഗീസ് സഹദാ യോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന പാരമ്പര്യമായി നടത്തപ്പെടുന്ന പ്രദക്ഷിണം, ആശിര്‍വാദവും, കൈമുത്ത്, നേര്‍ച്ച , ആദ്യഫല ലേലം, നേര്‍ച്ച സദ്യ എന്നിവയോടു കൂടി പൂര്‍വ്വാധികം ഭംഗിയായി ആഘോഷിച്ചു.

6 – ↄo തീയതി ശനിയാഴ്ച വൈകുന്നേരം 6.45 നു വികാരി റവ ഫാ : എബിന്‍ ഊന്നുകല്ലുങ്കല്‍ കൊടി ഉയര്‍ത്തിയതോടു കൂടി പെരുന്നാള്‍ ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് 7 നു സന്ധ്യാപ്രാര്‍ത്ഥനയും, ഉണ്ടായിരുന്നു.

7-ↄo തീയതി ഞായറാഴ്ച രാവിലെ 11.45ന് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് റവ :ഫാദര്‍. മാത്യു എബ്രഹാം ,ആഴന്തറയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി.കുര്‍ബ്ബാനയും, വി. ഗീവര്‍ഗിസ് സഹദായോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥന, പ്രദക്ഷിണം, ആശീര്‍വാദം, കൈമുത്ത്, നേര്‍ച്ച, ആദ്യഫല ലേലം, നേര്‍ച്ച സദ്യ എന്നിവ ഉണ്ടായിരുന്നു. തുടര്‍ന്ന് കൊടി താഴ്ത്തുന്നതോട് കൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ ചടങ്ങുകള്‍ അവസാനിച്ചു.

വിശ്വാസത്തോടും, പ്രാര്‍ത്ഥനയോടും കൂടി നേര്‍ച്ച കാഴ്ചകളുമായി വന്നു സംബന്ധിച്ച് എല്ലാവരെയും അബര്‍ഡീന്‍ പള്ളിയുടെ പേരില്‍ കൃതജ്ഞത അറിയിച്ചു.

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ഞയറാഴ്ച രാവിലെ 11.45നു വി . കുര്‍ബ്ബാനയും, തലേ ദിവസം ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സണ്‍ഡേ സ്‌കൂളും ,7 മണിക്ക് പ്രാര്‍ത്ഥന യോഗവും , തുടര്‍ന്ന് സന്ധ്യാ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും .

പള്ളിയുടെ വിലാസം:
St .Clements Episcopal Church , Mastrick Drive , AB 16
6 UF ,Aberdeen , Scotland , UK

കൂടുതല്‍ വിവരങ്ങള്‍ക്കും, പള്ളി സംബന്ധമായ എല്ലാ ആവശ്യങ്ങള്‍ക്കും താഴെ പറയുന്നവരുമായി ബന്ധപ്പെടുക.
വികാരി – റവ ഫാ: എബിന്‍ ഊന്നുകല്ലുങ്കല്‍ – 07736547476
സെക്രട്ടറി – രാജു വേലംകാല – 07789411249, 01224 680500
ട്രഷറര്‍ – ജോണ്‍ വര്‍ഗീസ് – 07737783234, 01224 467104

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more