1 GBP = 103.12

അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി .ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും ഇടവക ദിനവും ഇന്നും നാളെയും…

അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി .ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും ഇടവക ദിനവും ഇന്നും നാളെയും…

രാജു വേലംകാല

അബര്‍ഡീന്‍: വി .ഗീവര്‍ഗ്ഗീസ് സഹദായുടെ നാമത്തില്‍ സ്‌കോട്ട്‌ലണ്ടിലെ ഏക ദേവാലയമായ അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മിശിഹായുടെ സ്‌നേഹിതനും വിശ്വസ്തനുമായ മോര്‍ ഗീവര്‍ഗീസ് സഹദായേ നിനക്ക് സമാധാനം, സങ്കടപ്പെട്ടിരിക്കുന്നവര്‍ക്ക് സഹായങ്ങളെ ചൊരിഞ്ഞു കൊടുക്കുന്ന ദൈവത്തിന്റെ ശ്രീ ഭണ്ഡാരം അവിടുന്ന് തന്നെയാകുന്നുവല്ലോ എന്ന് മദ്ധ്യസ്ഥപ്പെടുന്നവര്‍ക്ക് അനുഗ്രഹത്തിന്റെ ശ്രീ ഭണ്ഡാരം തുറന്നു കിട്ടുന്ന അനുഭവങ്ങള്‍ പലരും പങ്കുവെക്കുന്ന ഈ ദേവാലയത്തിലെ വലിയ പെരുനാള്‍ അതിവിപുലമായി തന്നെ ഈ വര്‍ഷവും ആഘോഷിക്കുന്നു.

ഇടവകയുടെ കാവല്‍ പിതാവ് വി .ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും ഇടവക ദിനവും 2017 മെയ് 6 ,7 (ശനി ,ഞായര്‍) തീയതികളില്‍ അബര്‍ഡീന്‍ മസ്ട്രിക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌ക്കോപ്പല്‍ പള്ളിയില്‍ വച്ച് റവ .ഫാ :മാത്യു എബ്രഹാം ആഴന്തറയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാനയും, വി.ഗീവര്‍ഗ്ഗീസ് സഹദായോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന പാരമ്പര്യമായി നടത്തപ്പെടുന്ന പ്രദക്ഷിണം, ആശിര്‍വാദവും, കൈമുത്ത്, നേര്‍ച്ച , ആദ്യഫല ലേലം, നേര്‍ച്ച സദ്യ എന്നിവയോടു കൂടി പൂര്‍വ്വാധികം ഭംഗിയായി ആഘോഷിക്കുവാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നു.

6 -ↄo തീയതി ശനിയാഴ്ച വൈകുന്നേരം 6.45 നു വികാരി റവ ഫാ . എബിന്‍ മര്‍ക്കോസ് കൊടി ഉയര്‍ത്തുന്നതോടുകൂടി പെരുന്നാള്‍ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് 7 നു സന്ധ്യാപ്രാര്‍ത്ഥനയും, ഉണ്ടായിരിക്കുന്നതും, 7-ↄo തീയതി ഞായറാഴ്ച രാവിലെ 11.45ന് പ്രഭാതനമസ്‌കാരവും തുടര്‍ന്ന് റവ. ഫാദര്‍. മാത്യു എബ്രഹാം ,ആഴന്തറയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി.കുര്‍ബ്ബാനയും, വി. ഗീവര്‍ഗിസ് സഹദാ യോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥന, പ്രദക്ഷിണം, ആശീര്‍വാദം, കൈമു ത്ത്, നേര്‍ച്ച, ആദ്യഫല ലേലം, നേര്‍ച്ച സദ്യ എന്നിവ ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് കൊടി താഴ്ത്തുന്നതോട് കൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ ചടങ്ങുകള്‍ അവസാനിക്കും.

എല്ലാവരും വിശ്വാസത്തോടും,പ്രാര്‍ത്ഥനയോടും കൂടി നേര്‍ച്ച കാഴ്ചകളുമായി വന്നു എല്ലാ ചടങ്ങുകളിലും സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ കര്‍ത്തൃ നാമത്തില്‍ എല്ലാവരെയും ഞങ്ങള്‍ അബര്‍ഡീന്‍ പള്ളിയിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.

NB: 1 .£ 30 അടച്ചു വി.കുര്‍ബ്ബാന ഏറ്റുനടത്തുന്നതിനു അവസരം ഉണ്ടായിരിക്കും"

2 . ലേലത്തിനുള്ള ലേല സാധനം എല്ലാ ഭവനങ്ങളില്‍ നിന്നും കൊണ്ടു വരേണ്ടതാണ്.

3 . എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ഞയറാഴ്ച രാവിലെ 11.45നു വി . കുര്‍ബ്ബാനയും, തലേ ദിവസം ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സണ്‍ഡേ സ്‌കൂളും ,7 മണിക്ക് പ്രാര്‍ത്ഥന യോഗവും , തുടര്‍ന്ന് സന്ധ്യാ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും .

പള്ളിയുടെ വിലാസം:

St .Clements Episcopal Church , Mastrick Drive , AB 16

6 UF ,Aberdeen , Scotland , UK .

വരുക ! സംബന്ധിക്കുക ! അനുഗ്രഹീതരാകുക !

കുടുതല്‍ വിവരങ്ങള്‍ക്കും, പള്ളി സംബന്ധമായ എല്ലാ ആവശ്യങ്ങള്‍ക്കും താഴെ പറയുന്നവരുമായി ബന്ധപ്പെടുക.

വികാരി – റവ ഫാ: എബിന്‍ മാര്‍ക്കോസ് – 07736547476

സെക്രട്ടറി – രാജു വേലംകാല – 07789411249, 01224 680500

ട്രഷറര്‍ – ജോണ്‍ വര്‍ഗീസ് – 07737783234, 01224 467104

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more