1 GBP = 103.69

അബര്‍ഡീന്‍ സെന്റ് ജോര്‍ജ് കോണ്‍ഗ്രിഗേഷന്‍ ഇടവക പള്ളിയായി പ്രഖ്യാപിച്ചു

അബര്‍ഡീന്‍ സെന്റ് ജോര്‍ജ് കോണ്‍ഗ്രിഗേഷന്‍ ഇടവക പള്ളിയായി പ്രഖ്യാപിച്ചു

രാജു വേലംകാല

അബര്‍ഡീന്‍ : വിശുദ്ധനായ മോര്‍ ഗീവറുഗീസ് സഹദായുടെ നാമത്തില്‍ യുകെ റീജിയണില്‍ അബര്‍ഡീന്‍ മേഖലയില്‍ അബര്‍ഡീന്‍ സെന്റ് ജോര്‍ജ് കോണ്‍ഗ്രിഗേഷന്‍ ആയി രൂപികരിച്ചു. ദീര്‍ഘനാളുകളായി ഒരു കൂട്ടായ്മയില്‍ പരിശുദ്ധ സഭയുടെ സത്യവിശ്വാസികള്‍ക്ക് ആരാധനക്കായി ഒരുമിച്ചു കൂടുവാനും ദൈവ നാമത്തെ ഉയര്‍ത്തി പിടിക്കുവാനും സാധിച്ചതിലുംഅഭിനദ്ധിച്ചുകൊണ്ടും യുകെ പാത്രിയര്‍ക്കല്‍ വികാരി അഭിവന്ദ്യ സഖറിയാസ് മാര്‍ ഫിലക്‌സിനൊസ് മെത്രാപ്പോലിത്ത 03 /17 കല്പ്പനയിലൂടെ പൂര്‍ണ്ണ ഇടവകയായി പ്രഖ്യാപിച്ചു. ഇനി മുതല്‍ അബര്‍ഡീന്‍ സെന്റ് ജോര്‍ജ് ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോസ് ചര്‍ച്ച് എന്ന പേരില്‍ ആണ് അറിയപ്പെടുക.

സഭ ഒരു കുടുംബവും ദൈവം പിതാവുമായുള്ള ഏക കുടുംബത്തിലെ ഏക ശരീരമായ, കൂട്ടായ്മ അനുഭവിക്കുന്ന ഒരേ ശരീരത്തിലെ അവയവങ്ങളെ പോലെ ഇടവക ഒരു കുടുംബം ആയിരിക്കണം എന്നും സമൂഹത്തിനു മാതൃകയും, ബന്ധങ്ങളില്‍ അകല്‍ച്ച ഉണ്ടാകാതെയും, സ്‌നേഹം കുറഞ്ഞു പോകാതെയും നല്ല സാക്ഷ്യമുള്ള ഒരു ഇടവകയാകണമെന്നും അഭിവന്ദ്യ തിരുമേനി അറിയിച്ചു .

അബര്‍ഡീന്‍ സെന്റ് ജോര്‍ജ് കോണ്‍ഗ്രിഗേഷിനു നേതൃത്വം നല്‍കിയ എല്ലാവരെയും അഭി. തിരുമേനി അഭിനന്ദിച്ചു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more