1 GBP = 103.12

ആലപ്പുഴയില്‍ വാഹനാപകടം; മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍

ആലപ്പുഴയില്‍ വാഹനാപകടം; മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍

ആലപ്പുഴ: ആലപ്പുഴ തോട്ടപ്പള്ളി കല്‍പകവാടിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മൂന്നുമരണം. റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്.

കരുനാഗപ്പളളി സ്വദേശി ബാബു[48], മക്കളായ അഭിജിത്ത്[20], അമര്‍ജിത്ത്[16] എന്നിവരാണ്. മരിച്ചത്. ബാബുവിന്റെ ഭാര്യ ലിസിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ബാബുവായിരുന്നു കാര്‍ ഓടിച്ചിരുന്നത്. അപകടകാരണം വ്യക്തമായിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more