1 GBP = 103.96

കത്തുന്ന വാഹനത്തിൽ നിന്ന് പുറത്ത് കടക്കുന്നതിനിടയിൽ കൈയ്ക്ക് പരിക്കേറ്റു; വാക്സ്ഹാളിനെതിരെ അഞ്ച് ലക്ഷം പൗണ്ട് നഷ്ടപരിഹാരം ആ ആവശ്യപ്പെട്ട് കോടതിയിലേക്ക്

കത്തുന്ന വാഹനത്തിൽ നിന്ന് പുറത്ത് കടക്കുന്നതിനിടയിൽ കൈയ്ക്ക് പരിക്കേറ്റു; വാക്സ്ഹാളിനെതിരെ അഞ്ച് ലക്ഷം പൗണ്ട് നഷ്ടപരിഹാരം ആ ആവശ്യപ്പെട്ട് കോടതിയിലേക്ക്

സ്വാൻസീ: കത്തുന്ന വാഹനത്തിൽ നിന്ന് പുറത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കൈയ്ക്ക് സാരമായി പരിക്കേറ്റ ജെയിംസൺ വില്ലിയംസാണ് വാക്സ്ഹാളിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയിലെത്തിയത്. വെയ്ൽസിലെ സ്വാൻസിയിൽ നിന്നുള്ള വില്ലിയംസിന് 2015 ലാണ് വാഹമോടിക്കുന്നതിനിടെ അപകടമുണ്ടായത്. തന്റെ വാക്സ് ഹാൾ സഫീറ വാഹനം അമിതമായി ചൂട് പിടിച്ചാണ് തീപിടിത്തമുണ്ടായത്. വില്ലിയംസിന്റെ മകളും വാഹനത്തിൽ ഒപ്പമുണ്ടായിരുന്നു.

തീപിടിത്തം ഉണ്ടായ ഉടനെ തന്നെ ഡോർ സെൻട്രൽ ലോക്കിംഗ് സിസ്റ്റം തുറക്കാൻ കഴിഞ്ഞിരുന്നില്ല. ഗ്ലാസ്സിൽ ശക്തിയായി ഇടിച്ച് തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. മറ്റൊരു വാഹനത്തിൽ വന്ന യാത്രക്കാരാണ് വില്ലിയംസിനെയും മകളെയും രക്ഷപ്പെടുത്തിയത്. ഗ്ലാസ്സിൽ ശക്തിയായി ഇടിച്ചത് മൂലമാണ് കൈയ്ക്ക് സാരമായി പരിക്കേറ്റത്. ജോലിക്ക് പോകാൻ കഴിയാത്തത് മൂലം വരുമാനം നഷ്ടപ്പെട്ടതാണ് വില്ലിയംസിനു കോടതിയിലെത്തേണ്ടി വന്നത്. ആദ്യം വാക്സ് ഹാളിനെ സമീപിച്ചെങ്കിലും മുടന്തൻ ഞായങ്ങൾ പറഞ്ഞു വില്ലിയംസിനെ മടക്കുകയായിരുന്നു. അഞ്ചു ലക്ഷം പൗണ്ട് നഷ്ടപരിഹാരമാണ് വില്ലിയംസ് ആവശ്യപ്പെട്ടിരിക്കുന്നത്.

സഫീറ വാഹനത്തിനെതിരെ നേരത്തെയും നിരവധി പേർ പരാതിയുമായി രംഗത്തെത്തിയതായി വില്ലിയംസ് പറയുന്നു.
നേരത്തെ ഈ പ്രശ്നങ്ങളിൽ മേൽ വാക്സ് ഹാൾ ഒരു സേഫ്റ്റി റിക്കോളും നടത്തിയിരുന്നു. അമിതമായി ചൂടാകുന്നതിന് കാരണമായ സ്പെയർ പാർട്സ് മാറ്റി വയ്ക്കുന്നതിനുള്ള സൗകര്യം കമ്പനി തന്നെ എല്ലാ ഉപഭോക്താക്കൾക്കും നൽകിയിരുന്നു. എന്നാൽ വില്ലിയംസ് ഈ സൗകര്യം ഉപയോഗപ്പെടുത്തിയില്ലെന്നാണ് വാക്സ് ഹോൾ പറയുന്നത്. എന്നാൽ വില്ലിയംസിന്റെ വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്ന സ്പെയർ പാർട്സ് ഒറിജിനൽ അല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ തെളിവുകൾ ആവശ്യപ്പെട്ട് കോടതി കേസ് വീണ്ടും പരിഗണനക്ക് വച്ചിട്ടുണ്ട്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more