1 GBP = 103.12

ആൽഫിയുടെ ജീവൻ രക്ഷിക്കാനുള്ള മാതാപിതാക്കളുടെ ശ്രമങ്ങൾക്ക് തിരിച്ചടി; ജീവൻരക്ഷാ ഉപകരണങ്ങൾ നീക്കം ചെയ്യാൻ ഹൈക്കോടതിയുടെ അനുമതി

ആൽഫിയുടെ ജീവൻ രക്ഷിക്കാനുള്ള മാതാപിതാക്കളുടെ ശ്രമങ്ങൾക്ക് തിരിച്ചടി; ജീവൻരക്ഷാ ഉപകരണങ്ങൾ നീക്കം ചെയ്യാൻ ഹൈക്കോടതിയുടെ അനുമതി

ലിവർപൂൾ: ഇരുപത് മാസം മാത്രം പ്രായമുള്ള ആൽഫി ഇവാൻസിന്റെ ജീവൻ രക്ഷിക്കാൻ മാതാപിതാക്കൾ നടത്തിയ ശ്രമങ്ങൾക്ക് തിരിച്ചടി. ജനിച്ചപ്പോൾ മുതൽ തന്നെ അബോധാവസ്ഥയിലുള്ള അവസ്ഥയിലായിരുന്നു. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്താലായിരുന്നു ഇതുവരെയും ആൽഫിയുടെ ജീവൻ നിലനിറുത്തിയിരുന്നത്. വിദഗ്ധ ഡോക്ടർമാർക്ക് പോലും കണ്ടു പിടിക്കാൻ കഴിയാത്ത രോഗാവസ്ഥ, ഇനിയും ചികിത്സിക്കുന്നതിൽ അർത്ഥമില്ലെന്ന് ഡോക്ടർമാരും വിധിയെഴുതി. അല്ഫിക്ക് ചികിത്സ നൽകുന്ന ആൽഡർ ഹെയ് ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ഡോക്ടർമാരും ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്താൽ ആൽഫിയുടെ ജീവൻ ഇനിയും നിലനിറുത്തുന്നത് മനുഷ്യത്വ രഹിതമാണെന്നാണ് അഭിപ്രായപ്പെട്ടത്.

ആൽഫിയുടെ മാതാപിതാക്കളായ ടോം ഇവാന്സിന്റെയും കേറ്റിന്റെയും നിർബദ്ധത്തിന് വഴങ്ങിയാണ് ഇതുവരെയും ചികിത്സ നൽകിയത്. ഇനിയും ചികിത്സ തുടരുന്നത് ശരിയായ നിലപാടല്ലെന്ന് മനസ്സിലാക്കിയാണ് ആശുപത്രി അധികൃതർ കോടതിയെ സമീപിച്ചത്. എല്ലാ വശങ്ങളും പരിശോധിച്ച കോടതിക്കും കാര്യങ്ങൾ ബോധ്യപ്പെട്ടു. ആൽഫിക്ക് ഇനി മികച്ച രീതിയിലുള്ള പാലിയേറ്റിവ് കെയർ ആണ് നൽകേണ്ടതെന്ന് കോടതി വിധിച്ചു. റോയൽ കോർട്ട് ഓഫ് ലണ്ടനിൽ ജസ്റ്റിസ് ഹെയ്ഡനാണ് വിധി പുറപ്പെടുവിച്ചത്.

മാതാപിതാക്കളായ ടോമിനും കെയ്‌റ്റിനും ആൽഫിയെ ജർമ്മനിയിലെ മികച്ച ആശുപത്രിയിൽ ചികിത്സിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. നേരത്തെ ജർമ്മനിയിൽ നിന്നെത്തിയ വിദഗ്ധ ഡോക്ടർമാരും ആൽഫിയെ പരിശോധിച്ചിരുന്നു. എന്നാൽ ആൽഫിയുടെ ജീവന് വേണ്ടി മരണം വരെ പോരാടുമെന്നും പിതാവ് ടോം പറഞ്ഞു. ആൽഫിയുടെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേർ ചേർന്ന് ഒരു ക്യാമ്പയിൻ ഗ്രൂപ്പും രൂപീകരിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more