1 GBP = 103.96

ഭുവനേശ്വറിന് അഞ്ച് വിക്കറ്റ്, ടി 20യിലും തിളങ്ങി ഇന്ത്യ

ഭുവനേശ്വറിന് അഞ്ച് വിക്കറ്റ്, ടി 20യിലും തിളങ്ങി ഇന്ത്യ

ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി 20 മത്സരത്തിൽ ഇന്ത്യയ്‌ക്ക് വിജയം. ഭുവനേശ്വർ കുമാറിന്റെ ബൗളിംഗ് മികവിൽ 175 റൺസിന് ദക്ഷിണാഫ്രിക്കയെ ഇന്ത്യയുടെ ചുണക്കുട്ടികൾ തളയ്‌ക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 204 റൺസ് നേടിയിരുന്നു.
ദക്ഷിണാഫ്രിക്കൻ നിരയിൽ റീസ ഹെൻഡ്രിക്ക് മാത്രമാണ് തിളങ്ങിയത്. ക്യാപ്‌ടൻ ജെ.പി.ഡുമിനി മൂന്ന് റൺസ് മാത്രം എടുത്ത് ഭുവനേശ്വറിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. ജെ.ജെ.സ്‌മട്ട് (14), ഫർഹാൻ ബെർഡിൻ (39), ഹെൻറിക്ക് ക്ളാസൻ (16) എന്നിവർ പൊരുതി നോക്കിയെങ്കിലും വി‌ജയം ഇന്ത്യ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു.

39 പന്തിൽ 72 റൺസ് അടിച്ചുകൂട്ടിയ ശിഖർ ധവാനാണ് ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. രണ്ടു സിക്‌സറുകളും 10 ഫോറുമടങ്ങുന്നതായിരുന്നു ധവാന്റെ ഇന്നിംഗ്‌സ്. ബുധനാഴ്ച സെഞ്ചൂറിയനിലാണ് പരമ്പരയിലെ രണ്ടാമത്തെ മത്സരം. മൂന്നാം മത്സരം ശനിയാഴ്ച കേപ് ടൗണിലും നടക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more