1 GBP = 103.38

മാലിദ്വീപില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം: പൊലീസ് ലാത്തിച്ചാര്‍ജില്‍ നിരവധിപേര്‍ക്ക് പരിക്ക്

മാലിദ്വീപില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം: പൊലീസ് ലാത്തിച്ചാര്‍ജില്‍ നിരവധിപേര്‍ക്ക് പരിക്ക്

മാലെ: മാലിദ്വീപില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരും പൊലീസും തമ്മില്‍ സംഘര്‍ഷം. പ്രതിപക്ഷാനുയായികള്‍ക്കു നേരേ പൊലീസ് ലാത്തിച്ചാര്‍ജില്‍ നിരവധിപ്പേര്‍ക്കു പരിക്കേല്‍ക്കുകയും 25 ഓളം പേരെ പൊലീസ് അറസ്റ്റും ചെയ്തു.

പ്രസിഡന്റ് അബ്ദുള്ള യമീന്‍ രാജിവയ്ക്കണമെന്നും രാഷ്ട്രീയത്തടവുകാരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രക്ഷോഭം നടത്തിയത്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാല്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താന്‍ പാടില്ലെന്ന മുന്നറിയിപ്പിനിടെയാണ് ആയിരക്കണക്കിന് പ്രക്ഷോഭകര്‍ കൂട്ടമായെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more