1 GBP = 103.65
breaking news

മെക്‌സിക്കോയില്‍ ഹെലികോപ്ടര്‍ ജനക്കൂട്ടത്തിന് മുകളിൽ തകര്‍ന്ന് വീണ് 14 മരണം; ആഭ്യന്തരമന്ത്രിയും ഗവര്‍ണറും രക്ഷപ്പെട്ടു

മെക്‌സിക്കോയില്‍ ഹെലികോപ്ടര്‍ ജനക്കൂട്ടത്തിന് മുകളിൽ തകര്‍ന്ന് വീണ് 14 മരണം; ആഭ്യന്തരമന്ത്രിയും ഗവര്‍ണറും രക്ഷപ്പെട്ടു

മെക്‌സിക്കോസിറ്റി: മെക്‌സിക്കോയില്‍ ഭൂകമ്പ ബാധിത മേഖല സന്ദര്‍ശിക്കാനെത്തിയ ഉന്നത ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ ജനക്കൂട്ടത്തിനു മുകളില്‍ തകര്‍ന്നുവീണ് 14 പേര്‍ മരിച്ചു. ഒരു കുട്ടിയും മരിച്ചവരില്‍ പെടുന്നു. ഹെലികോപ്ടറില്‍ ഉണ്ടായിരുന്ന ആഭ്യന്തരമന്ത്രി അല്‍ഫോന്‍സോ നവരട്ടെയും തെക്കു കിഴക്കന്‍ ഓക്‌സാക ഗവര്‍ണറും അത്ഭുതകരമായി രക്ഷപ്പെട്ടു. ഹെലികോപ്ടറില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് ജീവഹാനിയുണ്ടായോ എന്ന് വ്യക്തമല്ല.

ഓക്‌സാകയില്‍ ഇന്നലെ റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണെങ്കിലും ആളപായമുണ്ടായിരുന്നില്ല. തുടര്‍ച്ചയായ ഭൂചലനങ്ങളെ തുടര്‍ന്ന് ഭയപ്പെട്ടു പോയ പ്രദേശവാസികള്‍ സമീപത്തുള്ള വയലില്‍ അഭയം തേടിയതായിരുന്നു.

സാന്റിയാഗോ ജെമിതെപില്‍ ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെയാണ് ഹെലികോപ്ടര്‍ നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിച്ചത്. ഭൂചലനത്തെ തുടര്‍ന്ന് വീടുകളില്‍ നിന്ന് ഒഴിഞ്ഞ് തുറസ്സായ സ്ഥലത്ത് തമ്പടിച്ചവരുടെ വാഹനങ്ങളുടെ മുകളിലേക്കാണ് ഹെലികോപ്ടര്‍ പതിച്ചത്. ഗ്രാമത്തില്‍ പല തവണ ചുറ്റിയടിച്ച് നിരീക്ഷണം നടത്തിയ ശേഷമാണ് ഹെലികോപ്ടര്‍ നിലത്തിറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. പ്രദേശത്ത് വൈദ്യുതി ബന്ധം തകരാറിലായിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ മെക്‌സിക്കോയില്‍ അനുഭവപ്പെട്ട ഭൂചലനത്തില്‍ നൂറുകണക്കിന് പേര്‍ മരിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more