1 GBP = 103.97
breaking news

ധനവിനിയോഗ ബിൽ പാസായി; യു.എസിൽ സാമ്പത്തിക പ്രതിസന്ധിക്ക്​ പരിഹാരം

ധനവിനിയോഗ ബിൽ പാസായി; യു.എസിൽ സാമ്പത്തിക പ്രതിസന്ധിക്ക്​ പരിഹാരം

വാ​ഷി​ങ്​​ട​ൺ: ധ​ന​ബി​ൽ പാ​സാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ അമേരിക്കയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിക്ക്​ പരിഹാരം. പ്രതിപക്ഷ​മായ ഡെമോക്രാറ്റുകൾ റിപ്പബ്ലിക്കൻസുമായി ധാരണയിലെത്തിയതിനെത്തുടർന്ന്​ ധനബിൽ സെനറ്റ്​ പാസാക്കി. 18നെതിരെ 81 വോട്ടിനാണ്​ തിങ്കളാഴ്​ച അർധരാത്രി ബിൽ പാസായത്​. ഇതേതുടർന്ന്​ യു.എസ്​ സർക്കാർ പ്രഖ്യാപിച്ച ‘ഷട്ട്​ ഡൗൺ’ ​ഉടൻ പിൻവലിക്കും. വെള്ളിയാഴ്​ച മുതൽ നിലച്ച സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും പ്രവർത്തനം ഇതോടെ​ പുനരാരംഭിക്കും. ഫെബ്രുവരി എട്ടുവരെ സർക്കാറിന്​ പ്രവർത്തിക്കാനാവശ്യമായ ഫണ്ട്​ ലഭ്യമാകും.

മതിയായ രേഖകളില്ലാതെ കുട്ടികളായി അമേരിക്കയിലെത്തിയ എട്ടു ലക്ഷത്തോളം പേർക്ക്​ (ഡ്രീമേഴ്​സ്​) സംരക്ഷണം നൽകുംവിധം കുടിയേറ്റബില്ലിൽ തുറന്നതും സ്വതന്ത്രവുമായ ചർച്ചയാകാമെന്ന റിപ്പബ്ലിക്കൻസി​​െൻറ​ ഉറപ്പിലാണ്​ പ്രശ്​നം പരിഹരിക്കപ്പെട്ടത്​. ധാരണയെക്കുറിച്ച്​ ഡെമോക്രാറ്റുകൾ തുടക്കത്തിൽ സംശയം പ്രകടിപ്പിച്ചെങ്കിലും സെനറ്റിലെ മുതിർന്ന റിപ്പബ്ലിക്കൻ അംഗം മിത്​ച്​ മക്​കോണലി​​െൻറ ഇടപെടലിനെത്തുടർന്ന്​ അനുനയത്തിലെത്തുകയായിരുന്നു. അടുത്ത മാസമാണ്​ ചർച്ച.

‘ഡ്രീമേഴ്​സി’നെ നാടുകടത്താനുള്ള പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​​െൻറ നീക്കം ഉപേക്ഷിക്കണമെന്നാണ്​ ഡെമോക്രാറ്റുകളുടെ ആവശ്യം. ഇത്​ റിപ്പബ്ലിക്കൻസ്​ അംഗീകരിക്കാത്തതിനെത്തുടർന്നാണ്​ സെനറ്റ്​ യോഗത്തിൽ പ്രതിസന്ധിയുണ്ടായതും​ ധനബിൽ പാസാകാതെ പോയതും.
പ്ര​തി​സ​ന്ധിയെത്തുടർന്ന്​ തി​ങ്ക​ളാ​ഴ്​​ച ആ​യി​ര​ക്ക​ണ​ക്കി​ന്​ യു.​എ​സ്​ ഫെ​ഡ​റ​ൽ ജീ​വ​ന​ക്കാ​ർ​​ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചിരുന്നില്ല. പ്ര​ധാ​ന ടൂ​റി​സ്​​റ്റ്​​ കേ​ന്ദ്ര​ങ്ങ​ളും മ്യൂ​സി​യ​ങ്ങ​ളും തിങ്കളാഴ്​ച അ​ട​ഞ്ഞു​കി​ട​ന്നു. ലോ​ക​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ സ​ഞ്ചാ​രി​ക​ളെ​ത്തു​ന്ന ‘സ്വാ​ത​ന്ത്ര്യ പ്ര​തി​മ’​യ​ട​ക്കം ക​ഴി​ഞ്ഞ​ദി​വ​സം തു​റ​ന്നു​ന​ൽ​കി​യി​ല്ല.

പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ‘ന്യൂ​ക്ലി​യ​ർ ഒാ​പ്​​ഷ​ൻ’ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ ട്വി​റ്റ​റി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടിരുന്നു. ബി​ൽ പാ​സാ​കാ​ൻ സെ​ന​റ്റ്​ അം​ഗ​ങ്ങ​ളി​ലെ 60 പേ​രു​ടെ പി​ന്തു​ണ വേ​ണ​മെ​ന്ന നി​യ​മ​ത്തെ മാ​റ്റു​ന്ന രീതിയാണി​ത്. അ​വ​സാ​ന​മാ​യി 2013ലാ​ണ്​ സ​മാ​ന​മാ​യ രീ​തി​യി​ൽ സ​ർ​ക്കാ​ർ സ്​​തം​ഭി​ച്ച അ​വ​സ്​​ഥ അ​മേ​രി​ക്ക​യി​ലു​ണ്ടാ​യ​ത്. 16 ദി​വ​സ​ത്തി​ന്​ ശേ​ഷ​മാ​ണ്​ ​അ​ന്ന്​ പ്ര​തി​സ​ന്ധി നീ​ങ്ങി​യ​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more