1 GBP = 103.73
breaking news

കാബുളിൽ ആഡംബര ഹോട്ടലിൽ വെടിവെയ്പ്പ് ; രണ്ട് അക്രമികളെ സുരക്ഷസേന വധിച്ചു

കാബുളിൽ ആഡംബര ഹോട്ടലിൽ വെടിവെയ്പ്പ് ; രണ്ട് അക്രമികളെ സുരക്ഷസേന വധിച്ചു

കാബൂൾ : കാബൂളിലെ ആഡംബര ഹോട്ടലായ ഇ​ന്‍റ​ർ​കോ​ണ്ടി​ന​ന്‍റ​ലിൽ വെടിവെയ്പ്പ്. തോക്ക്ധാരികളായ നാലംഗ സംഘം നടത്തിയ ആക്രമണത്തിൽ 5 പേർ മരിച്ചെന്നാണു റിപ്പോർട്ട്. നിരവധിപേർക്കു പരുക്കേറ്റു. ഇവർ ഹോട്ടലിലേയ്ക്ക് അതിക്രമിച്ചു കടന്ന് വെടിയുതിർക്കുകയായിരുന്നു.

അക്രമികൾ ഹോട്ടലിലിലെ ചില ഭാഗങ്ങളിൽ തീയിടുകയും ചെയ്​തിട്ടുണ്ട്. വെടിവെയ്പ്പ്​ നടന്നതിനെ തുടർന്ന്​ അഫ്​ഗാൻ സൈന്യം ഹോട്ടലിലെ ഹെലി​പാഡി​ലുടെ അകത്ത്​ പ്രവേശിച്ച് അക്രമികൾക്ക് നേരെ വെടിയുതിർത്തു. സുരക്ഷ സൈന്യത്തി​​​ന്റെ വെടിവെപ്പിൽ രണ്ട്​ പേർ കൊല്ലപ്പെട്ടുവെന്ന്​ അഭ്യന്തര മന്ത്രാലയം വക്​താവ്​ നസ്​റത്ത്​ റഹീമി അറിയിച്ചു.

തീവ്രവാദികളും സുരക്ഷസേനയും ​തമ്മിലുള്ള പോരാട്ടം ഇപ്പോഴും തുടരുകയാണെന്നാണ്​ റിപ്പോർട്ട്​. എന്നാൽ, ഹോട്ടലിൽ എത്ര പേർ കുടുങ്ങി കിടക്കുന്നുവെന്നത്​ കൃത്യമായ സൂചനകളില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more