1 GBP = 104.02

ഡ്രൈവർമാർ സൂക്ഷിക്കുക; അമിതവേഗതയിൽ പായുന്നവരെ ക്ലിപ്പിടാൻ നിരത്തുകളിൽ കുട്ടിപോലീസും

ഡ്രൈവർമാർ സൂക്ഷിക്കുക; അമിതവേഗതയിൽ പായുന്നവരെ ക്ലിപ്പിടാൻ നിരത്തുകളിൽ കുട്ടിപോലീസും

ലണ്ടൻ: ബ്രിട്ടനിലെ നിരത്തുകളിൽ ഇനി മിനി പോലീസ് സംവിധാനവും. അമിതവേഗതയിൽ പായുന്നവരെ പിടിക്കാൻ മാത്രമല്ല, നൈറ്റ് പട്രോളിംഗിനും ഇനി മുതൽ കുട്ടിപോലീസ് രംഗത്തെത്തും. ഡർഹാം കോൺസ്റ്റാബുലറി മേഖലയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ മിനി പോലീസ് സംവിധാനം യുകെയിലെന്പാടും അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.

ഒമ്പതിനും പതിനൊന്നിനും ഇടയ്ക്ക് പ്രായമുള്ള സ്‌കൂൾ കുട്ടികളാണ് മിനി പോലീസ് സംവിധാനത്തിന് കീഴിൽ വരിക. കുട്ടികളെ സമൂഹവുമായി കൂടുതൽ അടുപ്പിക്കുന്നതിനും സാമൂഹികാവബോധം വളർത്തുന്നതിനും മിനി പോലീസ് സംവിധാനം സഹായകമാകുമെന്ന് അധികൃതർ പറയുന്നു. കുറ്റകൃത്യ അന്വേഷണങ്ങൾക്ക് സഹായിക്കുന്നതിനും കുറ്റകൃത്യങ്ങൾ നേരിടുന്നതിനുമുള്ള പരിശീലന പരിപാടികളും മിനി പോലീസ് സംവിധാനത്തിലുണ്ടാകും.

നിരത്തുകളിൽ വാഹനങ്ങളുടെ വേഗത നിരീക്ഷിയ്ക്കുന്നതിനും ആവശ്യമായ മുൻ കരുതലുകൾ നൽകുന്നതിനും മിനി പോലീസിനെ നിയോഗിക്കും. സ്പീഡ് ഗണ്ണുകൾ, മുന്നറിയിപ്പ് നൽകുന്ന ഡിജിറ്റൽ ബോർഡുകൾ തുടങ്ങി സർവ്വ സന്നാഹങ്ങളോടെയാകും മിനി പോലീസ് പോലീസ് യൂണിഫോമിൽ നിരത്തുകളിലെത്തുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more