1 GBP = 103.73
breaking news

ധനബിൽ പാസാക്കാനായില്ല; അമേരിക്കയിൽ പ്രതിസന്ധി

ധനബിൽ പാസാക്കാനായില്ല; അമേരിക്കയിൽ പ്രതിസന്ധി

വാഷിങ്​ടൺ: ധനബിൽ പാസാക്കാനാവാത്തതിനെ തുടർന്ന്​ അമേരിക്കയിൽ ഡോണൾഡ്​ ട്രംപ്​ സർക്കാറി​​​​െൻറ പ്രവർത്തനം ​നിലച്ചു. ഇന്ന്​ പുലർച്ചെ നടന്ന സെനറ്റർമാരുടെ യോഗത്തിലാണ്​ ധനബിൽ പാസാക്കാൻ കഴിയാതിരുന്നത്​​​​. ഒരു മാസത്തെ പ്രവർത്തനത്തിനുള്ള ബജറ്റാണ്​ സെനറ്റിൽ പാസാക്കാൻ കഴിയാതിരുന്നത്​. നിലവിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ഉൗർജിത ശ്രമങ്ങൾ നടക്കുന്നുവെന്നാണ്​ റിപ്പോർട്ടുകൾ.

ധനബിൽ പാസാക്കാൻ കഴിയാതിരുന്നതോടെ അമേരിക്കയിൽ ട്രഷറിയിൽ നിന്നുള്ള ധനവി​നിയോഗം പൂർണമായി മുടങ്ങും. ഇതുമൂലം നിരവധി സർക്കാർ ഒാഫീസുകളുടെ പ്രവർത്തനം തടസപ്പെ​േട്ടക്കും. ഇതിന്​ മുമ്പ്​ 2013ൽ സമാനമായ പ്രതിസന്ധി ഉണ്ടായിരുന്നു.

ബില്ല്​ പാസാക്കാൻ 60 വോട്ടുകളാണ്​ വേണ്ടിയിരുന്നത്​. ഇതിൽ 50 വോട്ടുകൾ മാത്രമാണ്​ റിപബ്ലിക്കൻ പാർട്ടിക്ക്​ ലഭിച്ചത്​. 5 റിപബ്ലിക്കൻ പാർട്ടി അംഗങ്ങൾ ബില്ലിനെ എതിർത്തപ്പോൾ 4 ഡെമോക്രാറ്റുകൾ പിന്തുണച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more