1 GBP = 103.92

ഫ്ലൂ പടരുന്നു; മരണം 120; ജി പിമാർ കടുത്ത സമ്മർദ്ദത്തിൽ

ഫ്ലൂ പടരുന്നു; മരണം 120; ജി പിമാർ കടുത്ത സമ്മർദ്ദത്തിൽ

ലണ്ടൻ: ശൈത്യകാലം ആരംഭിച്ചപ്പോൾ തന്നെ ബ്രിട്ടനിൽ ഫ്ലൂ പടർന്ന് പിടിച്ചിരുന്നു. ഫ്ലൂ മരണങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 120. കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് മൂന്നിരട്ടിയാണിതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞയാഴ്ച്ച മാത്രം മുപ്പത്തിയഞ്ചോളം മരണങ്ങളാണ് യുകെയിൽ രേഖപ്പെടുത്തിയത്. ഒക്ടോബർ ആദ്യവാരം മുതൽ ഫ്ലൂ പടർന്ന് 120 ഓളം പേരാണ് മരണമടഞ്ഞത്. എന്നാൽ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 45 മാത്രമായിരുന്നു.

റോയൽ കോളേജ് ഓഫ് ജിപിസ് പുറത്ത് വിട്ട കണക്ക് പ്രകാരം കഴിഞ്ഞയാഴ്ച മാത്രം 30000 ഓളം ആളുകളാണ് ഫ്ലൂ ബാധിച്ച് ജി പി സേവനം തേടിയെത്തിയത്. 598 പേരെയാണ് ഫ്ലൂ മൂലം ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ഇതിൽ തന്നെ 198 പേർക്ക് അതി ജാഗ്രതാ വിഭാഗത്തിലാണ് ചികിത്സ നൽകിയത്. എൻ എച്ച് എസ എ ആൻഡ് ഇ വിഭാഗത്തിലെത്തുന്ന രോഗികളുടെ കണക്കുകൾ വേറെയും. ഇവിടേക്കെത്തുന്ന രോഗികളുടെ ബാഹുല്യം നിമിത്തം കൂടുതലും രോഗികളെ ജിപിയുടെ അടുത്തേക്ക് വിടാറാണ് പതിവ്.

ജി പി സേവനങ്ങൾക്കെത്തുന്ന രോഗികളുടെ ബാഹുല്യം ഡോക്ടർമാരെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നുണ്ട്. ദിവസവും അധികം മണിക്കൂറുകൾ ജോലി ചെയ്തിട്ടും കാര്യമായ പുരോഗതിയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അത്യാഹിത വിഭാഗങ്ങളിലെത്തുന്ന അവശരായ രോഗികളെപ്പോലും ജി പിയിലേക്ക് റഫർ ചെയ്ത് വിടുന്നത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more