1 GBP = 104.06

ഉപഭോക്താക്കളുടെ ആവശ്യത്തിന് മുൻ‌തൂക്കം; ടെസ്‌കോ ക്ലെബ്ബ്‌ കാർഡ് സ്‌കീമിൽ വരുത്താനിരുന്ന മാറ്റം താത്കാലികമായി നിറുത്തി വച്ചു

ഉപഭോക്താക്കളുടെ ആവശ്യത്തിന് മുൻ‌തൂക്കം; ടെസ്‌കോ ക്ലെബ്ബ്‌ കാർഡ് സ്‌കീമിൽ വരുത്താനിരുന്ന മാറ്റം  താത്കാലികമായി നിറുത്തി വച്ചു

ലണ്ടൻ: സൂപ്പർമാർക്കറ്റ് ഭീമനായ ടെസ്‌കോ ഉപഭോക്താക്കൾക്ക് നൽകിയിരുന്ന ക്ലെബ്ബ്‌കാർഡ് റിവാർഡ് സ്കീമിന് വരുത്താനിരുന്ന മാറ്റം താത്കാലികമായി നിറുത്തി വച്ചു. ഉപഭോക്താക്കൾക്ക് നൽകിയിരുന്ന ക്ലെബ്ബ്‌ കാർഡ് പോയിന്റുകളുടെ മൂല്യം കുറയ്ക്കുന്നതിനാണ് കമ്പനി പദ്ധതിയിട്ടിരുന്നത്. എന്നാൽ ഉപഭോക്താക്കളുടെ ആവശ്യം കമ്പനി പരിഗണിക്കുകയായിരുന്നു. സാധാരണക്കാർക്ക് ഏറെ പ്രയോജനപ്രദമായ റിവാർഡ് സ്കീമാണ് കമ്പനി നൽകിയിരുന്നത്. രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെ അഭ്യർത്ഥധന കമ്പനി പരിഗണിച്ച് കൊണ്ട് ജൂൺ പത്തിന് ശേഷമായിരിക്കും പുതിയ മാറ്റങ്ങൾ വരുത്തുക.

ജനുവരി പതിനഞ്ച് മുതലാണ് പുതിയ മാറ്റങ്ങൾ ഉണ്ടാവുകയെന്ന് കമ്പനി നേരത്തെ പറഞ്ഞിരുന്നു. ടെസ്‌കോ നൽകിയിരുന്ന ഓഫറുകൾ പലതും മൂല്യത്തേക്കാളും മൂന്നും നാലും മടങ്ങു കൂടുതലായിരുന്നുവെന്നാണ് കമ്പനി അറിയിച്ചിരുന്നത്. കമ്പനിക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ് ഇതെന്നാണ് അധികൃതർ പറയുന്നത്.

പക്ഷെ ടെസ്‌കോയുടെ പ്രഖ്യാപനം ഉപഭോക്താക്കളിൽ നിന്ന് ഏറെ പ്രതിഷേധം വിളിച്ച് വരുത്തിയിരുന്നു. നോട്ടീസ് പോലും നൽകാതെയെടുത്ത തീരുമാനമാണ് കമ്പനി താത്കാലികമായി നിറുത്തി വച്ചത്. നിലവിൽ ടെസ്കോക്ക് 16 മില്യൺ ക്ലെബ്ബ്‌ കാർഡ് കസ്റ്റമേഴ്‌സാണ് ഉള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more