1 GBP = 104.17

കാബൂളിലെ ഇന്ത്യൻ എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം

കാബൂളിലെ ഇന്ത്യൻ എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം

ന്യൂഡൽഹി: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിന് നേരെ അജ്ഞാത സംഘത്തിന്റെ റോക്കറ്റ് ആക്രമണം. നയതന്ത്ര കാര്യാലയത്തിന്റെ പരിസരത്ത് റോക്കറ്റ് പതിച്ചെങ്കിലും ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ കെട്ടിടത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചതല്ലാതെ മറ്റ് നാശനഷ്‌ടങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.

വിവിധ വിദേശ രാജ്യങ്ങളുടെ എംബസികൾ സ്ഥിതി ചെയ്യുന്ന ഇവിടെ നടന്ന ആക്രമണം ഇന്ത്യൻ നയതന്ത്ര കാര്യാലയത്തെ ലക്ഷ്യം വച്ചാണോ നടന്നതെന്ന കാര്യം വ്യക്തമായിട്ടില്ല. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more