1 GBP = 103.81

ബ്രെക്സിറ്റ്‌: ബ്രെക്സിറ്റ്‌ വ്യാപാര കാരാറുകളിൽ മേലുള്ള ചർച്ചകൾ മാർച്ചിലേക്ക് മാറ്റി; ഉച്ചകോടിയിൽ പ്രഥമ പ്രാധാന്യം ട്രാൻസിഷൻ കാലാവധിക്ക്

ബ്രെക്സിറ്റ്‌: ബ്രെക്സിറ്റ്‌ വ്യാപാര കാരാറുകളിൽ മേലുള്ള ചർച്ചകൾ മാർച്ചിലേക്ക് മാറ്റി; ഉച്ചകോടിയിൽ പ്രഥമ പ്രാധാന്യം ട്രാൻസിഷൻ കാലാവധിക്ക്

ബ്രെസ്സൽസ്: ബ്രെക്സിറ്റ്‌ വ്യാപാര കരാറുകളെക്കുറിച്ചുള്ള ചർച്ചകൾ മാറ്റി വയ്ക്കാൻ പ്രധാനമന്ത്രി തെരേസാ മെയ്. അടുത്ത മാർച്ചോടു കൂടി മാത്രമേ ഇതിന്മേലുള്ള ചർച്ചകൾ പുനഃരാരംഭിക്കുകയുള്ളൂ എന്ന് മെയ് ബ്രെസ്സൽസിൽ പറഞ്ഞു. ഇ യു നേതാക്കളുടെ നിർദ്ദേശ പ്രകാരമാണ് ചർച്ചകൾ മാറ്റി വച്ചത്. കഴിഞ്ഞയാഴ്ച ഇ യു നേതാക്കളുമായി ഏകദേശ ധാരണയിലെത്തിയ മേയുടെ ബ്രെക്സിറ്റ്‌ ഒന്നാം ഘട്ട ചർച്ചകൾക്ക് ശേഷം ഇന്നലെ ആരംഭിച്ച ഇ യു ഉച്ച്ചകോടിയിൽ വ്യാപാര കാരാറുകളിൽ ധാരണയിലെത്തുമെന്നാണ് കരുതിയിരുന്നത്. എന്നാൽ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ഹൌസ് ഓഫ് കോമൺസിൽ നടന്ന വോട്ടെടുപ്പിൽ ബ്രെക്സിറ്റ്‌ ഡീലുകളിൽ അവസാന വാക്ക് എം പി മാരുടേതാകണമെന്ന തീരുമാനം എല്ലാം തകിടം മറിക്കുകയായിരുന്നു.

യൂറോപ്യൻ യൂണിയനും അതിനാൽ തന്നെ ബ്രെക്സിറ്റ്‌ ചർച്ചകൾ അടുത്ത മാർച്ചോടെ ആരംഭിക്കുന്നതിനായി മാറ്റി വയ്ക്കുകയായിരുന്നു. അതിനാൽ തന്നെ ട്രാന്സിഷന് കാലാവധി 2019 മാർച്ചിൽ തന്നെ ഉറപ്പിക്കാൻ മാത്രമാകും ഉച്ചകോടിയിൽ മേയുടെ ശ്രമം.

ബുധനാഴ്ച കോമൺസിൽ നടന്ന വോട്ടെടുപ്പിൽ 305 നെതിരെ 309 വോട്ടുകൾക്കാണ് മേയുടെ നീക്കങ്ങളെ എംപിമാർ പരാജയപ്പെടുത്തിയത്. പതിനൊന്ന് എംപിമാർ മേയ് പക്ഷത്ത് നിന്ന് കൂറുമാറിയതോടെയാണ് വോട്ടെടുപ്പ് വേണ്ടി വന്നത്. അതിനാൽ തന്നെ ഏതൊരു തീരുമാനമെടുക്കുന്നതിന് മുൻപും പ്രധാനമന്ത്രിക്ക് യുകെ പാർലമെന്റിന്റെ അംഗീകാരം നേടേണ്ടി വരും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more