1 GBP = 103.90

കടുത്ത തണുപ്പ് അവഗണിച്ച് ക്ലെബ്ബിലെ പാർട്ടിക്ക് ശേഷം വീട്ടിലേക്ക് നടന്ന് പോയ കോളേജ് വിദ്യാർത്‌ഥി വഴിയരുകിൽ മരിച്ചു വീണു

കടുത്ത തണുപ്പ് അവഗണിച്ച് ക്ലെബ്ബിലെ പാർട്ടിക്ക് ശേഷം വീട്ടിലേക്ക് നടന്ന് പോയ കോളേജ് വിദ്യാർത്‌ഥി വഴിയരുകിൽ മരിച്ചു വീണു

നോർഫോക്ക്: നോർഫോൽക്കിലെ നോർത്ത് വാൽഷാമിലാണ് വിദ്യാർത്‌ഥിയുടെ ദാരുണാന്ത്യം. നോർത്ത് വാൽഷാമിലെ ക്ലെബ്ബ്‌കായിൽ നിന്ന് സുഹൃത്തുക്കളോടൊപ്പം പാർട്ടി കഴിഞ്ഞിറങ്ങിയ ഇയാൻ ടാങ് (20 ) ആണ് മരണത്തിന് കീഴടങ്ങിയത്. ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ മൂന്ന് മണിക്കാണ് പാർട്ടി കഴിഞ്ഞു ഒറ്റക്ക് വീട്ടിലേക്ക് നടന്നത്. -2 ഡിഗ്രി സെൽഷ്യസ് താപനിലയുണ്ടായിരുന്ന സമയം ഒരു ടി ഷർട്ടും ജീൻസും മാത്രം ധരിച്ചിരുന്ന ഇയാൻ തണുത്ത് മരവിച്ചാണ് മരിച്ചത്.

ഇന്നലെയായിരുന്നു ഇയാൻ കാണാതായെന്ന വിവരം പുറംലോകം അറിയുന്നത്. വലിയൊരു സംഘം തന്നെ ഇയാന് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു. നോർത്ത് വാൽഷാമിൽ നിന്നും രണ്ടു മൈൽ അകലെയുള്ള സ്വഫിൽഡ് വില്ലേജിലെ റോഡിനടുത്തുള്ള കുറ്റിക്കാട്ടിലാണ് ഇയാന്റെ മൃതദേഹം കണ്ടെത്തിയത്. നോർവിച്ച് സിറ്റി കോളേജിലെ വിദ്യാര്തഥിയായിരുന്നു ഇയാൻ. സഹപാഠികൾക്കും സുഹൃത്തുക്കൾക്കുമൊപ്പമായിരുന്നു ക്ലെബ്ബിൽ പാർട്ടി കൂടിയത്. വീട്ടിലേക്ക് കൊണ്ടുവിടാമെന്ന സുഹൃത്തുക്കളുടെ ക്ഷണം നിരസിച്ചാണ് ഇയാൻ ഒറ്റക്ക് നടന്നത്.

പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തി വരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more